പ്പോള്‍ ട്വിറ്ററില്‍ തരംഗമായിരിക്കുന്നത് 'ബി ദ് റിയല്‍ മാന്‍' ചലഞ്ചാണ്. തെലുങ്കു സിനിമയായ അര്‍ജുന്‍ റെഡ്ഡിയുടെ സംവിധായകന്‍ സന്ദീപ് റെഡ്ഡി വാംഗയാണ് ആദ്യം വീഡിയോ പങ്കുവെച്ച് ചലഞ്ചിന് തുടക്കമിട്ടത്. 

അര്‍ജുന്‍ റെഡ്ഡി താരം വിജയ് ദേവരകൊണ്ടയാണ് വീട്ടില്‍ പലവിധ പണികളില്‍ മുഴുകിയിരിക്കുന്നതിന്റെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കുടുംബത്തിനൊപ്പം സമയം ചെലവിടുക, അവര്‍ക്ക് വേണ്ടി മാങ്ങ ഐസ്‌ക്രീം ഉണ്ടാക്കുക തുടങ്ങി ഒരു ദിവസത്തെ തന്റെ ചെറിയ കാര്യങ്ങളാണ് വിജയുടെ വീഡിയോയില്‍.

സംവിധായകന്‍ കൊരാട്ടല ശിവയാണ് വിജയിനെ ചലഞ്ചിനായി ക്ഷണിച്ചത്. ഒമ്പതര മണിക്കൂറൊക്കെയാണ് താനിപ്പോള്‍ ഉറങ്ങുന്നതെന്നാണ് വിജയ് പറയുന്നത്. എണീറ്റാലുടന്‍ താന്‍ 1 ലിറ്റര്‍ വെള്ളം കുടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഒരു സുഹൃത്തിന്റെ പാചകവിധിപ്രകാരം മാങ്ങ ഐസ്‌ക്രീം ഉണ്ടാക്കുകയാണ് വിജയ്. പിന്നീട് ടി.വി. തുടക്കുക, ഗെയിം കളിക്കുക തുടങ്ങിയവയാണ് വിജയുടെ മറ്റ് പരിപാടികള്‍. 

'എന്റെ ലോക്ക്ഡൗണ്‍ ദിനങ്ങളിലെ ചില ഭാഗങ്ങള്‍. ചിത്രീകരിച്ചതിന് ആനന്ദ് ദേവരകൊണ്ടയ്ക്ക് നന്ദി. കൊരാട്ടല ശിവ സാറിന്റെ വെല്ലുവിളി പ്രകാരം പങ്കുവെയ്ക്കുന്നു. ഇനി ഇതിനായി കുഞ്ഞിക്കയെ ക്ഷണിക്കുന്നു' എന്നാണ് വിജയ് വീഡിയോയൊപ്പം കുറിച്ചത്.

ഇപ്പോള്‍ ഈ ചലഞ്ചിനായി നടന്‍ ദുല്‍ഖര്‍ സല്‍മാനെ ക്ഷണിച്ചിരിക്കുകയാണ് വിജയ്. എന്നാല്‍ ദുല്‍ഖര്‍ ഇതുവരെയും ഇതിനോട് പ്രതികരിച്ചിട്ടില്ല.

Content Highlights: Actor Vijay Deverakonda accepts be the real man challenge and extends to Dulquer Salmaan