ര്‍ക്കൗട്ടാണ് നടന്‍ ടൊവിനോ തോമസിന്റെ മെയിന്‍. ഫിറ്റ്‌നസിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധാലുവായ നടന് വീട്ടില്‍ തന്നെ ചെറിയൊരു ജീം ഉണ്ട്. പുതിയ സിനിമ മിന്നല്‍ മുരളിയ്ക്ക് വേണ്ടി കഠിന പരിശ്രമത്തിലാണ് നടനിപ്പോള്‍. ഇതിന്റെ ഒരു വീഡിയോയാണ് ആരാധകരിപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്.

സൂപ്പര്‍മാന്‍ പുഷ്-അപ് എന്ന് ആരാധകര്‍ പേരിട്ടിരിക്കുന്ന പ്ലൈയോമെട്രിക് പുഷ്-അപ് പരിശീലിക്കുന്നതിന്റെ വീഡിയോയും ഫോട്ടോയും പങ്കുവെച്ചിരിക്കുകയാണ് താരം. വീഡിയോയുടെ പശ്ചാത്തലത്തില്‍ പിങ്ക് ഫ്‌ലോയിഡ് ബാന്‍ഡിന്റെ 'ലേര്‍ണിങ് ടു ഫ്‌ലൈ' എന്ന ഗാനവും കേള്‍ക്കാം.

ഇതുമായി താരതമ്യം ചെയ്യാന്‍ കഴിയുന്ന മറ്റൊരു വികാരമില്ല. പരമാനന്ദത്തിന്റെ ഒരു അവസ്ഥാന്തരം; സസ്‌പെന്റട് ആനിമേഷന്‍; തലയ്ക്ക് ചുറ്റും കറങ്ങുന്ന ആകാശത്തില്‍ നിന്നും എന്റെ മനസിനെ പിടിച്ചുനിര്‍ത്താന്‍ സാധിക്കുന്നില്ല' എന്ന അടിക്കുറിപ്പോടെയാണ് ടൊവിനോ പോസ്റ്റിട്ടിരിക്കുന്നത്.

പുഷ്-അപിന്റെ ചിത്രം പുനര്‍നിര്‍മിച്ച് സൂപ്പര്‍മാന്റെ പടം വരച്ച് നല്‍കിയിരിക്കുകയാണ് ഒരു ആരാധകന്‍. അതും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. കുറച്ചു നാളുകളായി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നല്‍ മുരളി എന്ന സിനിമയ്ക്കായുള്ള തയ്യാറെടുപ്പിലാണ് ടൊവിനോ.

Content Highlights: Actor Tovino Thomas tries new push up, fans call him superman