ഹോദരൻ സുന്ദീപ് വോഹ്റയ്ക്ക് ജന്മദിനാശംസകൾ നേർന്ന് ബോളിവുഡ് നടി സണ്ണി ലിയോൺ. അറിയപ്പെടുന്ന ഷെഫാണ് സുന്ദീപ് വോഹ്റ. സഹോദരനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചാണ് സണ്ണിയുടെ ആശംസ.

"എന്റെ കുഞ്ഞനുജന് ജന്മദിനാശംസകൾ. നീ ഇന്ന് ഉയരങ്ങൾ കീഴടക്കിയത് കാണാൻ അവരുണ്ടായിരുന്നുവെങ്കിൽ എത്രമാത്രം അഭിമാനം കൊണ്ടേനേ... നിന്നെയോർത്ത് അഭിമാനം മാത്രം.. നല്ല ജന്മദിനം നിനക്ക് ലഭിച്ചുവെന്ന് വിശ്വസിക്കുന്നു. നമ്മൾ ഒന്നിച്ച് നല്ല ചിത്രങ്ങൾ കുറേ എടുക്കേണ്ടിയിരിക്കുന്നു. നിന്നെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു". സണ്ണി കുറിച്ചു

കാനഡയിലെ ഒരു സിക്ക് പഞ്ചാബി കുടുംബത്തിലാണ് സണ്ണി ജനിച്ചത്. പിന്നീട് അമേരിക്കയിലേക്ക് താമസം മാറി. ജർമൻ ബേക്കറിയിൽ ജോലിക്കാരിയായിരുന്ന സണ്ണി നഴ്സിങ് വിദ്യാർത്ഥിനി കൂടിയായിരുന്നു. പിന്നീട് പഠനമുപേക്ഷിച്ച് മോഡലിങ് രംഗത്തും പോൺ സിനിമാ രംഗത്തും സജീവമായി. ബിഗ് ബോസിലൂടെയാണ് സണ്ണിക്ക് ഇന്ത്യൻ സിനിമയിലേക്കുള്ള വാതിൽ തുറക്കുന്നത്. ജിസം 2 വാണ് അരങ്ങേറ്റ ചിത്രം.

Content Highlights : Sunny Leone Bithday Wishes To younger Brother sundeep vohra