ലോക്ക്ഡൗണ്‍ തുടങ്ങിയ ദിവസം മുതല്‍ സമൂഹ മാധ്യമങ്ങളില്‍ ആക്ടീവാണ് നടന്‍ സിജു വില്‍സണ്‍. പാചകവും അടുക്കളയില്‍ വൃത്തിയാക്കലുമാണ് സിജുവിന്റെ പ്രധാന ലോക്ക്ഡൗണ്‍ പരിപാടി. 

കഴിഞ്ഞ ദിവസം ഭാര്യ ശ്രുതിക്ക് പുരികം ത്രെഡ് ചെയ്തുകൊടുക്കുന്ന ഫോട്ടോ സിജു പങ്കുവെച്ചിരുന്നു. ക്വാറന്റീന്‍ സ്‌പെഷല്‍ രസങ്ങളാണ് സിജുവിന്റെയും ശ്രുതിയുടെയും ഏറ്റവും പുതിയ തമാശ.

ചില സ്‌മൈലികള്‍ അനുകരിച്ച് അത് ഒരുമിച്ച് ചേര്‍ത്ത് വെച്ച ഫോട്ടോകള്‍ പങ്കുവെച്ചിരിക്കുകയാണ് സിജു. നിരവധിപേരാണ് ഇതിന് പ്രതികരണവുമായി വന്നിരിക്കുന്നത്.  'ക്വാറന്റീന്‍ രസങ്ങള്‍. ഇവയ്ക്കു പുറമെ ഞങ്ങള്‍ തന്നെ ഗവേഷണത്തില്‍ കണ്ടെത്തിയ ആറു രസങ്ങള്‍ വേറെയുമുണ്ട്' എന്നാണ് സിജു ഫോട്ടോകള്‍ക്ക് നല്‍കിയ അടിക്കുറിപ്പ്. 

പ്രേമം സിനിമയില്‍ സിജുവിന്റെ സഹനടനും അടുത്ത സുഹൃത്തുമായ നടന്‍ ശബരീഷിന്റെ മറുപടിയാണ് ഇതില്‍ ഏറ്റവും രസകരം. 'ഇതാണ് ഞാന്‍ ഒന്നും പഠിപ്പിച്ചു കൊടുക്കാത്തത്' എന്നാണ് ശബരീഷ് കമ്മന്റ് ചെയ്തത്.

Content Highlights: Actor Siju Wilson shares funny photos with wife sruthi, co-actor friend Sabareesh comments