ലോക്ക്ഡൗണില്‍ പലതരം വിനോദങ്ങളിലാണ് സിനിമ താരങ്ങള്‍. ഇതില്‍ പഴയ ഫോട്ടോകള്‍ പങ്കുവെയ്ക്കലാണ് പലരുടെയും പ്രധാന വിനോദം. അവസാനമായി ഇതിലേക്ക് വന്നിരിക്കുന്നത് നടി ശോഭനയാണ്. എന്നാല്‍ ഫോട്ടോയെക്കുറിച്ച് അധികം പറയാതെ പറഞ്ഞിരിക്കുകയാണ് ശോഭന.

കസിന്‍സിനൊപ്പമുള്ള ഒരു ചിത്രമാണ് ശോഭന തന്റെ ഫേയ്‌സ്ബുക്ക് വഴി പങ്കുവെച്ചിരിക്കുന്നത്. എന്നാല്‍ ഇതില്‍ താനെവിടെയെന്ന് കണ്ടുപിടിക്കാമോ എന്നാണ് ശോഭന ചിത്രത്തിന് കൊടുത്തിരിക്കുന്ന അടിക്കുറിപ്പ്. ഒത്തിരി പഴക്കമുള്ള ഫോട്ടോയില്‍ ഏഴു കുട്ടികള്‍ ഒരു സോഫയില്‍ ഇരിക്കുന്നത് കാണാം. എല്ലാവരും 10-നും 12-നും ഇടയിലും രണ്ടുപേര്‍ അതിലും തീരെ ചെറുതുമെന്നാണ് ഫോട്ടോയില്‍ നിന്നും മനസിലാകുന്നത്. 

നിരവധിപേര്‍ പല പല ഉത്തരങ്ങള്‍ കമ്മന്റിലൂടെ പ്രതികരിക്കുന്നുണ്ട്. ആ തിളക്കമുള്ള കണ്ണുകള്‍ കണ്ടാലറിയാം, മഞ്ഞ ഉടുപ്പിട്ട ആ സുന്ദരി ആരാണെന്ന്, അതല്ല കുഞ്ഞിനെ പിടിച്ചുകൊണ്ടിരിക്കുന്ന പെണ്‍കുട്ടിയുടെ ആ ചിരി എങ്ങനെ മറക്കാന്‍ പറ്റും തുടങ്ങി ആരാധകരുടെ ഊഹങ്ങള്‍ പലവിധമാണ്. എന്നാല്‍ ഇതിനോടൊന്നും നടി പ്രതികരിച്ചിട്ടില്ല. 

Content Highlights: Actor Shobana shares childhood picture with cousins, asks fans to spot her