സകരമായ വിനോദങ്ങളിലാണ് ബോളിവുഡിലെ താരങ്ങളെല്ലാം. പലരും ടിക് ടോക് വീഡിയോകൾ ചെയ്യുന്ന തിരക്കിലാണ്. അത്തരമൊരു വീഡിയോ ചെയ്ത് വൻ ഹിറ്റാവുകയാണ് ബോളിവുഡ് നടി ശില്‍പ ഷെട്ടി. 

ശില്‍പയും ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്രയും ചേര്‍ന്നാണ് ടിക് ടോക് ചെയ്തിരിക്കുന്നത്. ഇത് നിങ്ങള്‍ക്ക് വേണ്ടിയാണ് എന്ന് പറഞ്ഞാണ് ശില്‍പ വീഡിയോ തുടങ്ങുന്നത്. ശില്‍പ ഒരു പാട്ട് പാടാന്‍ തുടങ്ങുമ്പോഴേക്കും അത് കേട്ട് ഞെട്ടി നിലത്തു വീഴുന്ന രാജിനെയാണ് വീഡിയോയിൽ കാണുന്നത്.

നിങ്ങള്‍ രണ്ടുപേരും എത്ര രസമാണ് എന്നാണ് ബോളിവുഡ് മേക്കപ്പ് അപ്പ് ആര്‍ട്ടിസ്റ്റ് മെഹക്ക് ഓബ്‌റോയ് വീഡിയോക്ക് കമ്മന്റ് ചെയ്തിരിക്കുന്നത്. താരങ്ങളെകൂടാതെ നിരവധിപേരാണ് വീഡിയോക്ക് പ്രതികരണവുമായി വന്നിരിക്കുന്നത്.

 
 
 
 
 
 
 
 
 
 
 
 
 

Everyone needs a lil bit of cheer up !😅🤪 #saturdaysmiles #happiness #comedy #weekend #saturday

A post shared by Shilpa Shetty Kundra (@theshilpashetty) on

'എല്ലാവര്‍ക്കും കുറച്ച് ഉന്മേഷം ആവശ്യമാണ്' എന്ന അടിക്കുറിപ്പോടെയാണ് ശില്‍പ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

Content Highlights: Actor Shilpa Shetty shares tik tok with husband Raj Kundra on instagram