ബോളിവുഡ് നടന്‍ ഷാഹിദ് കപൂറും കുടുംബവും പഞ്ചാബിലാണ് ലോക്ക്ഡൗണ്‍ കാലം ചെലവഴിക്കുന്നത്. ഷാഹിദും ഭാര്യ മിറയും മക്കളായ മിഷയും സെയ്‌നും സെല്‍ഫ് ക്വാറന്റീനിലാണെന്ന് ഷാഹിദ് മുന്‍പ് അറിയിച്ചിരുന്നു.
കുടുംബത്തിനൊപ്പം സമയം ചെലവഴിക്കുന്നതും ഭക്ഷണം കഴിക്കുന്നതും തുടങ്ങി ചെറിയ ചെറിയ നേരമ്പോക്കുകള്‍ മിറ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെയ്ക്കാറുണ്ട്. ഈയടുത്ത് കുട്ടികളെക്കുറിച്ച് മിറയിട്ട ഒരു കുറിപ്പ് ഒത്തിരി ചര്‍ച്ചയായിരുന്നു. കുട്ടികളെ സുരക്ഷിതരായി പലകാര്യങ്ങളിലും ചെയ്ത് പിടിച്ചിരുത്താന്‍ ശ്രമിക്കുകയാണ് മിറയും ഷാഹിദും.
എംബ്രോയ്ഡറിയാണ് അവസാനമായി മിറ പരീക്ഷിച്ചിരിക്കുന്നത്. അത് ചെയ്യാന്‍ മകള്‍ മിഷയും കുറച്ച് സഹായിച്ചുമെന്നും മിറ പറയുന്നു. വെള്ള നിറമുള്ള തുണിയില്‍ ഹൃദയത്തിന്റെ ആകൃതിയാണ് എംബ്രോയ്ഡറി ചെയ്തിരിക്കുന്നത്. അതിന്റെ ഫോട്ടോ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെ പങ്കുവെച്ചിരിക്കുകയാണ് മിറ.
'എന്റെ കുഞ്ഞു പ്രണയത്തോടൊപ്പം വലിയ സ്‌നേഹം. കൈകൊണ്ട് ആകൃതി വരച്ചുതന്നും, തുന്നാന്‍ സഹായിച്ചും ഒത്തിരി ആവേശത്തോടെയും സ്‌നേഹത്തോടെയുമാണ് ആ കുഞ്ഞു കൈകള്‍ ഈ ഹൃദയം ചെയ്തിരിക്കുന്നത്', എന്നാണ് മിറ ചിത്രത്തിന് നല്‍കിയിരിക്കുന്ന വിശദീകരണം.
കഴിഞ്ഞ ദിവസം വിവാദമായ ഡല്‍ഹിയിലെ ലോക്കര്‍ റൂം വിഷയത്തിലും തന്റെ രോഷം പ്രകടിപ്പിക്കാന്‍ മിറ മറന്നില്ല. ആണ്‍മകളെ അടിസ്ഥാനമായ പെരുമാറ്റരീതികള്‍ മാതാപിതാക്കള്‍ പഠിപിച്ചുകൊടുക്കണമെന്നും അവര്‍ പ്രതികരിച്ചിരുന്നു.
Content Highlights: Actor Shahid Kapoor's wife Mira Rajput Kapoor shares embroidery done with daughter Misha