ലോക്ക്ഡൗണ്‍ സമയം എങ്ങനെ ആനന്ദകരമാക്കാം എന്നതിന് ഉദാഹരണമാണ് ബോളിവുഡ് നടന്‍ രണ്‍വീര്‍ സിങ്. ഉറങ്ങുക, ഭക്ഷണം കഴിക്കുക ചില സമയങ്ങളില്‍ വര്‍ക്ക്ഔട്ട് ചെയ്യുക ഇതാണ് രണ്‍വീറിന്റെ ലോക്ക്ഡൗണിലെ പ്രധാന വിനോദങ്ങള്‍. തമാശകള്‍ വളരെ ആസ്വദിക്കുന്ന ഒരാള്‍ കൂടിയാണ് രണ്‍വീര്‍. അത് സ്വന്തം ട്രോളുകളാണെങ്കിലും അങ്ങനെ തന്നെ. 

നെറ്റ്ഫ്‌ലിക്‌സില്‍ സംപ്രേഷണം ചെയ്യുന്ന 'ടൈഗര്‍ കിങ്'  എന്ന വെബ് സിരീസിലെ ജോ എക്‌സോട്ടിക്കിന്റെ ഫോട്ടോയില്‍ തന്റെ മുഖം വെച്ചുള്ള ഒരു ചിത്രമാണ് രണ്‍വീര്‍ ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്. 

ചിത്രത്തിനൊപ്പം 'ഇത് ആരാണ് ചെയ്തത്?' എന്നും അദ്ദേഹം ചോദിച്ചിട്ടുണ്ട്. അതിനൊപ്പം പൊട്ടിച്ചിരിക്കുന്ന ഒരു സ്‌മൈലിയും ചേര്‍ത്തിട്ടുണ്ട്. 

Ranveer Singh

Content Highlights: Actor Ranveer Singh shares photoshopped image of himself as Joe Exotic in Tiger King Netflix series