സിനിമാതാരങ്ങളുടെ മേക്ക്ഓവര്‍ പലപ്പോഴും വാര്‍ത്തയാവാറുണ്ട്. അടുത്തിടെ സിനിമാപ്രമേകിള്‍ക്കിടയില്‍ ഏറെ ചര്‍ച്ചയായ ഒന്നായിരുന്നു പൃഥ്വിരാജിന്റെ നീണ്ട താടി. പലരും പൃഥ്വിയുടെ ആടുജീവിതം സ്റ്റൈല്‍ സ്വന്തം ജീവിതത്തിലും അനുകരിച്ചു തുടങ്ങിയിരുന്നു. അങ്ങനെ നാട്ടില്‍ പൃഥ്വിമാരെത്തട്ടി നടക്കാന്‍ വയ്യാത്ത സ്ഥിതി വന്നപ്പോള്‍ താരം ഒരു കാര്യം ചെയ്തു. ആ താടി അങ്ങ് എടുത്ത് കളഞ്ഞു.

ക്ലീന്‍ ഷേവില്‍ ഭാര്യ സുപ്രിയയ്‌ക്കൊപ്പമുള്ള പൃഥ്വിയുടെ സെല്‍ഫി കഴിഞ്ഞ ദിവസം മുതല്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നുണ്ട്. 'ജിം ബോടി വിത്ത് നോ താടി' എന്ന അടിക്കുറിപ്പോടെ ഇരുവരും പോസ്റ്റ് ചെയ്ത ചിത്രം നിമിഷങ്ങള്‍ക്കകമാണ് വൈറലായത്. നടന്റെ പുതിയ രൂപം കണ്ട് കാടുവെട്ടിത്തളിച്ചുവല്ലേയെന്നും പത്തുവയസ്സുകുറഞ്ഞുവെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നുണ്ട്.  ചിലര്‍ക്ക് പൃഥ്വി താടിയെടുത്തു കളഞ്ഞത് അത്ര ഇഷ്ടപ്പെട്ടിട്ടില്ല. പുതിയ മുഖത്തിലെ പാട്ട് പാടി ട്രോളുന്നുമുണ്ട്. 

ആടുജീവിതം ഷൂട്ടിനുവേണ്ടി കുറച്ച ശരീര ഭാരം വീണ്ടെടുക്കുന്നതിനായി വര്‍ക്ക് ഔട്ട് ചെയ്യുന്ന തിരക്കിലാണ് ഇപ്പോള്‍ താരം.

 
 
 
 
 
 
 
 
 
 
 
 
 

Gym body with no Thaadi! Finally! #ThaadikaranIsChikna#GuessWhoShavedAfterMonths😈

A post shared by Supriya Menon Prithviraj (@supriyamenonprithviraj) on

താരം. 

Content Highlights : actor prithviraj new look without beard selfie with supriya viral