ലയാള സിനിമയില്‍ നടന്‍, സംവിധായകന്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ തന്റേതായ ഇടം നേടിയ വ്യക്തിത്വമാണ് ലാല്‍. നായകന്‍, വില്ലന്‍, കൊമേഡിയന്‍ തുടങ്ങി ഏതു വേഷവുമാകട്ടെ ലാലിന്റെ കയ്യില്‍ ഭദ്രം. മലയാളത്തില്‍ മാത്രമല്ല തമിഴ്, തെലുങ്ക് ഭാഷകളിലും ലാല്‍ അഭിനയിച്ചിട്ടുണ്ട്. സുജീത്ത് സംവിധാനം ചെയ്യുന്ന പ്രഭാസ് ചിത്രം സാഹോയിലും ലാല്‍ വേഷമിടുന്നുണ്ട്. 

സാമൂഹിക മാധ്യമങ്ങളില്‍ സജീവമായ ലാല്‍ തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇന്‍സ്റ്റാഗ്രാമില്‍ ആരാധകരുമായി സംവദിക്കുന്നതിനിടെ ലാല്‍ പറഞ്ഞ ചില ഉത്തരങ്ങള്‍ ഏറ്റുപിടിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

മകനായ ജീന്‍ പോള്‍ ലാലിന്റെ മൂന്ന് കുറവുകള്‍ പറയാന്‍ ലാലിനോട് ഒരാള്‍ ആവശ്യപ്പെട്ടു. അതിന് അദ്ദേഹം നല്‍കിയ മറുപടി ഇങ്ങനെ... 

lal

അവന്‍ എന്റെ അത്ര ഗ്ലാമറല്ല, അവന് എന്റയത്ര വയസ്സില്ല, അവന് എന്നെ പോലെ ജീന്‍ എന്നു പേരുളള മിടുക്കനായ മോനില്ല എന്നിങ്ങനെയായിരുന്നു നടന്റെ ഉത്തരങ്ങള്‍.

lal

ഹോളിവുഡില്‍ വില്ലനായിക്കൂടെ എന്ന ചോദ്യത്തിന് വരുന്ന റോളുകളെല്ലാം ഹീറോ ആണെന്നാണ് മറുപടി. എത്ര വയസായി എന്ന പ്രേക്ഷകരുടെ ചോദ്യത്തിന് ദുല്‍ഖറിനെക്കാലും സ്വല്‍പം കൂടുതലാണെന്നാണ് ലാല്‍ മറുപടി നല്‍കിയിരിക്കുനന്ത് .

lal

എന്തായാവും ലാലിന്റെ ഉത്തരം ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ വൈറലായിരിക്കുകയാണ്.

Content Highlights: Actor Lal's funny Instagram answers, negatives about son Jean Paul Lal, age