മോഹന്‍ലാലിന്റെ ജന്മദിനത്തില്‍ നടന്‍ കൃഷ്ണശങ്കര്‍ പങ്കുവെക്കുന്ന ഇന്‍സ്റ്റാഗ്രാം പോസ്റ്റ് കൗതുകമാവുന്നു. അദ്ദേഹത്തിന് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ടാണ് പോസ്റ്റ്. ലാല്‍ നായകനായ യോദ്ധ എന്ന സിനിമയിലെ ഒരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് പോസ്റ്റ്. 'അക്കോസേട്ടനും ഉണ്ണിക്കുട്ടനും താടിക്കു കൈയും കൊടുത്ത് ഇരിക്കുന്നതാണ് ആണ് ആദ്യ ചിത്രത്തില്‍. ചുവടെ നടനും മകന്‍ ഓമിയും അതേ ഇരിപ്പില്‍.

'ഞാന്‍ എന്റെ കുട്ടിക്കാലത്തേക്ക് നോക്കുമ്പോഴും, ഓമി മുന്നോട്ടു നോക്കുമ്പോഴും കാണുന്നത്, കുട്ടിത്തം മാറാത്ത ഈ വിസ്മയമാണ്!' എന്ന കുറിപ്പോടെയാണ് ചിത്രം.

1992ല്‍ സംഗീത് ശിവന്റെ സംവിധാനത്തില്‍ പുറത്തു വന്ന യോദ്ധ എന്ന ചിത്രം കാണാത്തവര്‍ ചുരുക്കമാവും. ചിത്രത്തിലെ തൈപ്പറമ്പിലെ അശോകനെയും റിംപോച്ചെയെയും മറക്കാനാകില്ല. റിംപോച്ചെ ആയെത്തിയത് സിദ്ധാര്‍ഥ് ലാമയായിരുന്നു. എ ആര്‍ റഹ്മാന്‍ ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നത്.

krishnasankar

Content Highlights : actor krishna sankar instagram post wishing mohanlal birthday 60th imitates yodha still with son