ലോക്ക്ഡൗണില്‍ പലതരം വിനോദങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് താരങ്ങളെല്ലാം. വീട്ടിലെ ചെറിയ ചെറിയ തമാശകള്‍ പങ്കുവെയ്ക്കുന്നത് പലരുടെയും ഒരു നേരമ്പോക്കാണ്. ഭാര്യ എലിസബത്തിന്റെ ഒരു ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് സംവിധായകനും നടനുമായ ബേസില്‍ ജോസഫ്.

'എലി അവളുടെ ഓണ്‍ലൈന്‍ എം.ബി.എ. ക്ലാസുകളിലാണ്, എന്നാല്‍ അവളുടെ ടീഷര്‍ട്ട് സത്യം പറയും' എന്ന അടിക്കുറിപ്പോടെയാണ് ബേസില്‍ ചിത്രം പങ്കുവെച്ചിരിക്കുന്നത്. 'എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍' എന്ന സിനിമ ഡയലോഗാണ് എലിസബത്തിന്റെ ടീ ഷര്‍ട്ടില്‍ എഴുതിയിരിക്കുന്നത്. 

രസകരമായ ഈ അടിക്കുറിപ്പിന് നിരവധി പേരാണ് കമ്മന്റ് ചെയ്തിരിക്കുന്നത്. പാവം ഒരാളെ നന്നാവാന്‍ സമ്മതിക്കില്ലേ, ഇതിലും വലിയ ട്രോളുകള്‍ സ്വപ്‌നങ്ങളില്‍ മാത്രം തുടങ്ങി ആരാധകരുടെ പ്രതികരണങ്ങള്‍ പലവിധമാണ്. 

 
 
 
 
 
 
 
 
 
 
 
 
 

Eli attending her online MBA classes and her T shirt says it all 😜

A post shared by Basil Joseph (@ibasiljoseph) on

ടൊവിനോ തോമസ് നായകനാവുന്ന 'മിന്നല്‍ മുരളി'യാണ് ബേസിലിന്റെ ഇനി ഇറങ്ങാനിരിക്കുന്ന സിനിമ. ലോക്ക്ഡൗണിന് മുന്‍പ് തന്നെ വര്‍ക്കുകള്‍ തുടങ്ങിയ സിനിമയുടെ ചിത്രീകരണം ഇനിയും ബാക്കിയുണ്ട്.

Content Highlights: Actor Director Basil Joseph trolls wife on attending online MBA classes