നടൻ ബാലയുടെ ഭാര്യ എലിസബത്തിന് ജന്മദിനത്തിൽ സർപ്രൈസ് സമ്മാനവുമായി ബാലയുടെ കുടുംബം.  ബാലയുടെ അമ്മയാണ്  സർപ്രൈസ് സമ്മാനം നൽകി എലിസബത്തിനെ ഞെട്ടിച്ചത്. ഇതിന്റെ വീഡിയോ ബാല പങ്കുവച്ചിട്ടുണ്ട്. 

ഇതെല്ലാം ജീവിതത്തിലെ ചെറിയ ചെറിയ സന്തോഷങ്ങളാണെന്നും എലിസബത്തിനുവേണ്ടി ഏവരും പ്രാർഥിക്കണമെന്നും ബാല വീഡിയോയിൽ പറയുന്നു, നേരത്തെ എലിസബത്തിന് താരം ഔഡി Q3 വിവാഹസമ്മാനമായി നൽകിയിരുന്നു.

ഇക്കഴിഞ്ഞ സെപ്റ്റംബർ 5നായിരുന്നു ഇരുവരുടെയും വിവാഹ റിസപ്ഷൻ. തൃശൂർ കുന്ദംകുളം സ്വദേശിനിയാണ് എലിസബത്ത്. 

content highlights : Actor Bala surpirse birthday gift to wife Elizebath