കളുടെ പിറന്നാളിന് ഹൃദയസ്പര്‍ശിയായ കുറിപ്പുമായി നടന്‍ ബാല. ജീവിതത്തില്‍ കടന്നുപോയ വിഷമഘട്ടങ്ങളെ അഭിമുഖീകരിക്കാന്‍ സാധിച്ചതിന്റെ കാരണം മോളാണെന്ന് ബാല പറയുന്നു. 

'പിറന്നാളാശംസകള്‍ പാപ്പു...എന്റെ ജീവിതത്തില്‍ എന്തിലൂടെയെല്ലാം ഞാന്‍ കടന്നു പോയിട്ടുണ്ടെങ്കിലും ഞാനിന്ന് ജീവിച്ചിരിക്കുന്നതിന് കാരണം നീയാണ്...നമ്മള്‍ തമ്മിലുള്ള സ്‌നേഹം അനന്തമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ ഒരു ദുഷ്ടശക്തിക്കും നമ്മെ പിരിക്കാന്‍ കഴിയില്ല. ഒരുപാട് കാര്യങ്ങള്‍ പങ്കുവയ്ക്കണമെന്നുണ്ട്. എന്റെ കൈകള്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു. എന്റെ മാലാഖയ്ക്ക് എല്ലാ ആശംസകളും.'- മകള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ബാല കുറിച്ചു.

ബാലയുടെയും ഗായിക അമൃത സുരേഷിന്റെയും മകളാണ് പാപ്പു എന്ന് വിളിപ്പേരുള്ള അവന്തിക. 2010-ല്‍ വിവാഹിതരായ ബാലയും അമൃതയും മൂന്ന് വര്‍ഷമായി പിരിഞ്ഞു താമസിക്കുകയാണ്. ഈ വര്‍ഷമാണ് ഇരുവരും വിവാഹമോചിതരായത്...

bala

ഇക്കഴിഞ്ഞ ഓണം പാപ്പുവിനൊപ്പം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോയും ബാല പങ്കുവച്ചത് വൈറലായിരുന്നു. ഇതുവരെ ഉണ്ടായതില്‍ വച്ചേറ്റവും നല്ല ഓണമാണ് ഇതെന്ന ക്യാപ്ഷനോടെയാണ് താരം മകള്‍ക്കൊപ്പമുള്ള ഓണാഘോഷത്തിന്റെ വീഡിയോ പങ്കുവച്ചത്.

എന്നാല്‍ വീഡിയോയ്ക്ക് താഴെ വന്ന കമന്റുകളില്‍ ഭൂരിഭാഗവും മകള്‍ ബാലയ്ക്കൊപ്പം സന്തോഷവതിയല്ലെന്നും മകള്‍ക്ക് ബാലയ്ക്കൊപ്പം നില്‍ക്കാന്‍ ഇഷ്ടമല്ലെന്നുമുള്ള തരത്തിലുള്ളവയായിരുന്നു. ഇതോടെ ഈ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കി ബാല രംഗത്ത് വരികയും ചെയ്തു. മകള്‍ക്കൊപ്പമുള്ള സന്തോഷ നിമിഷങ്ങളുടെ മറ്റൊരു വീഡിയോ പങ്കുവച്ചുകൊണ്ടാണ് ബാല ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയത്, 

"യഥാര്‍ഥ സത്യം ഇതാ.. ഈ വീഡിയോ ഞാന്‍ ഇന്നേവരെ പുറത്തു കാണിച്ചിട്ടില്ല... അച്ഛനും മകളും തമ്മിലുള്ള സ്‌നേഹത്തിന് ഒരു ഭാഷയുണ്ട്. അത് മറ്റുള്ളവര്‍ക്ക് മനസിലാകില്ല. എന്റെ മകളുടെ സന്തോഷത്തെ കുറിച്ച് ഉത്കണ്ഠ പ്രകടിപ്പിക്കുന്ന സ്‌നേഹമുള്ള നിരവധി പേരുണ്ട് എന്നെനിക്ക് മനസിലായത് കൊണ്ട് മാത്രമാണ് ഞാന്‍ ഈ വീഡിയോ ഇവിടെ പോസ്റ്റ് ചെയ്യുന്നത്. 

ഞാന്‍ പ്രാര്‍ഥിക്കുന്ന ദൈവത്തോട് ഞാന്‍ നന്ദി പറയുന്നു, ഞാന്‍ വിശ്വസിക്കുന്ന നിയമ വ്യവസ്ഥയോട് ഞാന്‍ നന്ദി പറയുന്നു, എന്നെ ഉപാധികളില്ലാതെ സ്‌നേഹിക്കുന്ന എന്റെ സുഹൃത്തുക്കള്‍ക്കും ആരാധകര്‍ക്കും ഞാന്‍ നന്ദി പറയുന്നു 

ഞാന്‍ എന്റെ മകളുടെ അച്ഛനാണ്, ഞാന്‍ അവളെ എന്നെന്നും സന്തോഷവതിയായി കാക്കും ..നന്ദി..ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ..."വീഡിയോ പങ്കുവച്ചുകൊണ്ട് ബാല കുറിച്ചു. 

അമൃതയും മകള്‍ക്ക് ജന്മദിനാശംസകള്‍ നേര്‍ന്നിട്ടുണ്ട്. ഈ സന്തോഷം...അമ്മ ജീവിച്ചിരിക്കുന്നത് നിന്റെ ഈ സന്തോഷം കാണാനാണ് വാവേ...മകളുടെ പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് അമൃത കുറിച്ചു

Amritha Suresh

Content Highlights : Actor Bala On Daughter Avanthika's Birthday Bala Amritha Suresh Daughter