ചലിക്കുന്ന ട്രെഡ് മില്ലിൽ കിടിലൻ നൃത്തചുവടു വയ്ക്കുന്ന യുവനടൻ അശ്വിന്റെ വീഡിയോ ശ്രദ്ധ നേടിയിരുന്നു. ജേക്കബിന്റെ സ്വർ​ഗരാജ്യം എന്ന നിവിൻപോളി ചിത്രത്തിലെ വില്ലൻ വേഷത്തിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് അശ്വിൻ. 

കമൽഹാസൻ ഇരട്ടവേഷത്തിലെത്തിയ അപൂർവസഹോദരങ്ങൾ എന്ന ചിത്രത്തിലെ ഡാൻസ് നമ്പറായ അണ്ണാത്തെ ആടുരാർ എന്നു തുടങ്ങുന്ന ഗാനമാണ് അശ്വിൻ ട്രെഡ്മില്ലിൽ അനായാസം അവതരിപ്പിച്ച് കയ്യടി വാങ്ങിയത്. 

ആരാധകരെ അമ്പരപ്പിച്ച അതേ ട്രെഡ്മിൽ ഡാൻസുമായി വീണ്ടും എത്തിയിരിക്കുകയാണ് അശ്വിൻ. മാസ്റ്റർ എന്ന ചിത്രത്തിലെ 'വാതി കമിംഗ്' എന്ന ഗാനത്തിനാണ് അശ്വിൻ കുമാര്‍ നൃത്തം ചെയ്‍തിരിക്കുന്നത്. വിജയുടെ മാനറിസങ്ങൾ അനുകരിച്ചാണ് അശ്വിന്റെ നൃത്തം. 

കാർത്തിക് നരേൻ സംവിധാനം ചെയ്ത ധ്രുവങ്ങൾ 16 എന്ന ചിത്രത്തിലും അശ്വിൻ അഭിനയിച്ചിരുന്നു. ടിക് ടോക്കിലും മറ്റു സമൂഹമാധ്യമങ്ങളിലും അശ്വിന്റെ പങ്കുവയ്ക്കുന്ന വീഡിയോകൾക്ക് നിരവധി ആരാധകരുണ്ട്

Content Highlights : Actor Aswin Dance On Treadmill for vijay master movie song vaathi coming