ബോളിവുഡ് നടന്‍ അര്‍ജുന്‍ കപൂര്‍ പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. അര്‍ജുനെ ഷെര്‍ലോക്ക് ഹോംസിന്റെ രൂപത്തില്‍ ആരോ വരച്ച ഒരു ചിത്രമാണ് അദ്ദേഹം പോസ്റ്റ് ചെയ്തിരിക്കുന്നത്. 

തന്റെ ഏറ്റവും പ്രിയപ്പെട്ട നടന്‍ ചെയ്ത ഏറ്റവും പ്രിയപ്പെട്ട കഥാപാത്രമെന്നാണ് അര്‍ജുന്‍ ചിത്രത്തിന് കൊടുത്തിരിക്കുന്ന അടിക്കുറിപ്പ്. ഹോളിവുഡ് സിനിമ ഷെര്‍ലോക്ക് ഹോംസിലെ റോബര്‍ട്ട് ബ്രൗണി ജൂനിയര്‍ ചെയ്ത ടൈറ്റില്‍ കഥാപാത്രത്തിന്റെ ലുക്കാണ് അര്‍ജുനും അനുകരിച്ചിരിക്കുന്നത്. സിനിമയിലെ ഒരു ഡയലോഗും ഒരു കുറിപ്പും ചിത്രത്തിനൊപ്പം നടന്‍ പങ്കുവെച്ചിട്ടുണ്ട്.

സിനിമ എന്ന സ്വര്‍ഗത്തില്‍ ചേര്‍ത്ത് വെച്ച ജോഡി. ഇത് ശരിക്കും പ്രിയപ്പെട്ടത് എന്നാണ് അര്‍ജുന്‍ കുറിച്ചിരിക്കുന്നത്. ചിത്രത്തിന് നിരവധി പ്രതികരണങ്ങളാണ് ആരാധകര്‍ പോസ്റ്റ് ചെയ്യുന്നത്. അദ്ദേഹത്തിന്റെ സിനിമാ സുഹൃത്തുകളും പോസ്റ്റിന് കയ്യടിയുമായി വന്നിട്ടുണ്ട്.

Content Highlights: Actor Arjun Kapoor shares painting of himself as Sherlock Holmes