രട്ടകൊലപാതക്കേസിൽ ആരോപണം നേരിട്ട പാകിസ്താൻ രാഷ്ട്രീയ സംഘടനയായ എം.ക്യൂ.എം ലീഡർ അമീർ ഖാന്റെ ചിത്രത്തിന് പകരം ബോളിവുഡ് താരം ആമീർ ഖാന്റെ ചിത്രം ഉപയോ​ഗിച്ച് പാകിസ്താൻ ചാനൽ. കഴിഞ്ഞ ദിവസമാണ് ചാനലിന് വലിയ അബദ്ധം പിണഞ്ഞത്. കൊലപാതകക്കേസിൽ എം.ക്യൂ.എം ലീഡർ അമീർ ഖാനെ കുറ്റവിമുക്തനാക്കിയ വാർത്തയിലാണ് നടൻ ആമീർ ഖാന്റെ ചിത്രം ഉപയോ​ഗിച്ചത്.

പാക് മാധ്യമ പ്രവർത്തകയായ നെെല ഇനയാതാണ് ചാനലിന് സംഭവിച്ച അബദ്ധം ചൂണ്ടിക്കാട്ടി ട്വീറ്റ് ചെയ്തത്. ''കൊലപാതകക്കേസിൽ എം.ക്യൂ.എം ലീഡർ അമീർ ഖാനെ കുറ്റവിമുക്തനാക്കി. കഴിഞ്ഞ 17 വർഷമായി നടൻ ആമീർ ഖാൻ പാകിസ്താനിൽ ഉണ്ടായിരുന്നുവെന്ന് എനിക്ക് അറിയില്ലായിരുന്നു''-  നെെല ഇനയാത് ട്വീറ്റ് ചെയ്തു.

സംഭവം വെെറലായതോടെ ചാനലിനെതിരേ വിമർശനവുമായി ഒട്ടനവധി പേർ രം​ഗത്തെത്തി. പാക് ചാനലിലെ കളിയാക്കി രസകരമായ ട്രോളുകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. 

അദ്വെെത് ചന്ദ്രൻ സംവിധാനം ചെയ്ത ലാൽ സി​ഗ് ഛദ്ദയിലാണ് ആമീർ ഖാനിപ്പോൾ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. ടോം ഹാങ്ക്സ് സംവിധാനം ചെയ്ത ഹോളിവുഡ് ചിത്രം ഫോറസ്റ്റ് ​ഗംപിന്റെ ഹിന്ദി റീമേക്കാണ് ലാൽ സിം​ഗ് ഛദ്ദ. കരീന കപൂർ, വിജയ് സേതുപതി, മോന സിം​ഗ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

Content Highlights: Pakistani Channel Mistakenly Usesd Actor Aamir Khan’s Photo, For Murder Accused Amir Khan,  Journalist Naila Inayat