സിനിമയില്‍ വളരെക്കാലമായി വില്ലന്‍വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടനാണ് അബു സലീം. നടന്‍ അഭിനയിച്ച കഥാപാത്രങ്ങളെക്കാള്‍ അബുവിന്റെ കരുത്താര്‍ന്ന ശരീരവും മെയ്‌വഴക്കവുമാണ് ആരാധകരെ ആകര്‍ഷിക്കാറുള്ളത്. 

ഈയിടെ അബു സലീം മലയാളത്തിലെ രണ്ട് യുവനടന്‍മാരെ വെല്ലുവിളിച്ചു. ലോക്ഡൗണില്‍ വീട്ടിലെ വര്‍ക്ക്ഔട്ടിന്റെ ഭാഗമായി പുഷ് അപ്പുകളെടുക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു നടന്റെ വെല്ലുവിളി. സമാനരീതിയില്‍ പുഷ് അപ് ചെയ്യുന്ന വീഡിയോ പോസ്റ്റ് ചെയ്യാന്‍ നടന്‍മാരായ ടൊവിനോ തോമസിനോടും ഉണ്ണി മുകുന്ദനോടും അബു സലീം ആവശ്യപ്പെട്ടു.

വെല്ലുവിളി സന്തോഷപൂര്‍വം ഏറ്റെടുത്ത് വീഡിയോയുമായി എത്തിയിരിക്കുകയാണ് ഇപ്പോള്‍ ടൊവിനോ.

Content Highlights : abu salim challenges tovino thomas and unni mukundan in push ups instagram