മിര്‍ ഖാന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിലല്‍ ഒന്നായിരുന്നു ധര്‍മേഷ് ദര്‍ശന്റെ രാജാ ഹിന്ദുസ്ഥാനി. അതിലെ ഗാനങ്ങളും കരിഷ്മ കപൂറുമായുള്ള ദൈര്‍ഘ്യമേറിയ ഒരു ചുംബനരംഗവുമെല്ലാം വന്‍ തരംഗമായിരുന്നു അക്കാലത്ത്. പ്രേക്ഷകരെ ആവേശം കൊള്ളിച്ച ചിത്രം തിയേറ്ററിൽ എത്തിയിട്ട് ഇരുപത്തിയൊന്ന് വര്‍ഷമായി.

ചിത്രത്തിന്റെ ഹിറ്റായ കഥയേക്കാള്‍ വലിയ കഥകള്‍ അതിന്റെ അണിയറയിലുണ്ടായിരുന്നുവെന്ന് എഴുതിയിരിക്കുകയാണ് ശ്രേയ മുഖര്‍ജി ഹിന്ദുസ്ഥാന്‍ ടൈംസില്‍ എഴുതിയ ലേഖനത്തില്‍.

ഈ ചിത്രത്തിനുവേണ്ടിയാണ് ആമിര്‍ ആദ്യമായി മദ്യപിച്ചതെന്ന് ലേഖനത്തില്‍ പറയുന്നു. ഇഷ്ഖ് മേന്‍ നാച്ചേഗ എന്ന ഗാനരംഗത്തിന് സ്വാഭാവികത ലഭിക്കാന്‍ ഒരു ലിറ്റര്‍ വോഡ്കയാണ് ആമിര്‍ അന്ന് അകത്താക്കിയത്.

ചിത്രത്തില്‍ അഭിനയിക്കാന്‍ വലിയ മനസ്സുണ്ടായിരുന്നില്ല തുടക്കത്തില്‍ ആമിറിന്. എന്നാല്‍,  പിന്നീട് ചിത്രം ഒരു വന്‍ ഹിറ്റാകുമെന്ന് സംവിധായകന്‍ പറഞ്ഞ് ബോധിപ്പിച്ചശേഷമാണ് ആമിര്‍ അഭിനയിക്കാന്‍ സമ്മതിച്ചത്. സംവിധായകന്റെ ഉറപ്പ് ഏതായാലും പാഴായില്ല. ആമിറിന് മികച്ച നടനുള്ള ഫിലിംഫെയര്‍ അവാര്‍ഡ് നേടിക്കൊടുത്ത ചിത്രം 871 ദശലക്ഷം രൂപയാണ് ബോക്‌സ് ഓഫീസില്‍ നിന്ന് വാരിയത്. ആമിറിന്റെ അഭിയം ദിലീപ് കുമാറിനെയാണ് ഓര്‍മിപ്പിച്ചതെന്നാണ് സംവിധായകന്‍ പറഞ്ഞത്.

കരീനയ്ക്ക് പകരം വിശ്വസുന്ദരിയായ ഐശ്വര്യ റായിയെയായിരുന്നു നായികയായി ആദ്യം കണ്ടുവച്ചിരുന്നത്. എന്നാല്‍, അഭിനയം ഒരു തൊഴിലായി സ്വീകരിക്കുമോ എന്ന് ഉറപ്പില്ലാതിരുന്നത് കൊണ്ട് ഐശ്വര്യ ഈ റോള്‍ നിരാകരിക്കുകയായിരുന്നു. ജൂഹി ചൗളയ്ക്കാണ് പിന്നെ നറുക്ക് വീണത്. എന്നാല്‍, ആമിറുമായി നിലനിന്നിരുന്ന ചില പ്രശ്‌നങ്ങള്‍ കാണം ജൂഹിയും ആ വേഷം സ്വീകരിച്ചില്ല. പൂജ ഭട്ടിനെ നായികയാക്കാനായി പിന്നെ സംവിധായകന്‍ ധര്‍മേഷിന്‍െ ശ്രമം. എന്നാല്‍, ഇതുവരെ ഒപ്പം അഭിനയിക്കാത്ത ഒരാള്‍ വേണമെന്ന് ആമിര്‍ ശഠിച്ചതോടെ കരിഷ്മ നായികയായി. ഇതിലെ ആരതി സേഗാളിന്റെ വേഷം കരിഷ്മയുടെ കരിയറിലെ വഴിത്തിരിവാവുകയും മികച്ച നടിക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് നേടിക്കൊടുക്കുകയും ചെയ്തു.

നാലു മണിക്കൂറും 25 മിനിറ്റുമായിരുന്നു ആദ്യം സിനിമയുടെ ദൈര്‍ഘ്യം. അത് പിന്നീട് രണ്ട് മണിക്കൂര്‍ 54 മിനിറ്റായി വെട്ടിച്ചുരുക്കുകയാണുണ്ടായത്.

Content Highlights: Aamir Khan Raja Hindustani Karishma Kapoor vodka Dharmesh Darshan Poocho Zara Poocho, Aaye Ho Meri Zindagi Mein, Pardesi Pardesi and Tere Ishq Mein Nachenge Bollywood