മകന്റെ പിറന്നാള്‍ ദിനത്തില്‍ വ്യത്യസ്തമായ ആശംസയുമായി ബോളിവുഡ് താരം ആമിര്‍ ഖാന്‍. നടി റാണി മുഖര്‍ജിക്കൊപ്പമുള്ള ഒരു ചിത്രം പങ്കുവച്ചു കൊണ്ടാണ് താരം മകന്‍ ജുനൈദിന് ആശംസകള്‍ നേര്‍ന്നിരിക്കുന്നത്..ചിത്രത്തിനൊപ്പം താരം നല്‍കിയിരിക്കുന്ന ക്യാപ്ഷനും ശ്രദ്ധേയമാണ്.
"അവന്‍ റാണിയെ സന്തോഷിപ്പിക്കുന്നത് എങ്ങനെയാണെന്നാണ് ഞാന്‍ ആശ്ചര്യപ്പെടുന്നത്...എനിക്കൊരിക്കലും കഴിഞ്ഞിട്ടില്ല.. പിറന്നാളാശംസകള്‍ ജുന്‍സി.." ആമിര്‍ കുറിച്ചു. ആമിര്‍ ഖാന് ആദ്യ ഭാര്യ റീന ദത്തയില്‍ ഉണ്ടായ മകനാണ് മകനാണ് ജുനൈദ്. ജുന്‍സി എന്ന് വിളിപ്പേരുള്ള ജുനൈദ് ഇടയ്ക്ക് അച്ഛനെ സിനിമയില്‍ അസിസ്റ്റ് ചെയ്യാറുമുണ്ട്.
1986-ല്‍ വിവാഹിതരായ ആമിറും റീനയും 2002-ലാണ് വേര്‍പിരിയുന്നത്. ജുനൈദിനെ കൂടാതെ ഇറ ഖാന്‍ എന്ന മകള്‍ കൂടിയുണ്ട് ഇരുവര്‍ക്കും. തുടര്‍ന്ന് 2005-ലാണ് ആമിര്‍ കിരണ്‍ റാവുവിനെ വിവാഹം കഴിച്ചത്.
ഗുലാം, മന്‍, മംഗള്‍ പാണ്ഡെ, തലാഷ് തുടങ്ങിയ ചിത്രങ്ങളില്‍ റാണി മുഖര്‍ജിയും ആമിറും ഒരുമിച്ചു അഭിനയിച്ചിട്ടുണ്ട്.
Content Highlights : Aamir Khan On Son Junaid's Birthday Aamir Khan Reena Dutta Children