ബോളിവുഡിലെ ഗോസിപ്പ് കോളങ്ങളില്‍ സിദ്ധാര്‍ഥ് മല്‍ഹോത്രയുടെയും ജാക്വിലിന്‍ ഫെര്‍ണാണ്ടസിന്റെയും പേരുകള്‍ ഇടംപിടിച്ചിട്ട് കുറച്ചുകാലങ്ങളായി. സിദ്ധാര്‍ഥ് ആലിയ ഭട്ടുമായി വേര്‍പിരിഞ്ഞെന്നും ഇപ്പോള്‍ ജാക്വിലിനുമായി പ്രണയത്തിലാണെന്നും വാര്‍ത്തകളുണ്ട്. ഈ പ്രചാരണങ്ങള്‍ക്ക് ആക്കം കൂട്ടുന്ന സംഭവമാണ് കുറച്ച് ദിവസം മുന്‍പ് ഒരു ചിത്രത്തിന്റെ സെറ്റിലുണ്ടായത്.

സിദ്ധാര്‍ഥും ജാക്വിലിനും പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രമാണ് എ ജെന്റില്‍മാന്‍. ഇതിലെ പ്രണയാതുരമായ ഒരു ഗാനരംഗം ചിത്രീകരിക്കുന്നതിനിടെ നായകനും നായികയും ഉൾപ്പെട്ട ഒരു സംഭവം ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് പുറത്തുവിട്ടത്.

സിദ്ധാർഥും ജാക്വിലിനും ഉൾപ്പെട്ട ഒരു ലിപ്പ്‌ലോക്ക് രംഗമായിരുന്നു അത്. 'ഞങ്ങള്‍ കട്ട് പറഞ്ഞിട്ടും ഇരുവരും ചുംബനം അവസാനിപ്പിച്ചില്ല. അവര്‍ അത് കേട്ടതുപോലുമില്ല എന്നാണ് തോന്നിയത്. ഒരുപക്ഷെ ബോളിവുഡ് സിനിമയുടെ ചരിത്രത്തിലെ ഏറ്റവും നീളം കൂടിയ ചുംബനരംഗം അതായിരിക്കും'-സംവിധായകരായ രാജ് നിഡിമോരുവും ഡികെ കൃഷ്ണ വാർത്താ ഏജൻസിയായ ഐഎഎന്‍എസിനോട് പറഞ്ഞു.