ഹൃത്വിക് റോഷന്റെ മുന്‍ഭാര്യ സൂസാനെ ഖാന്‍ പങ്കുവച്ച ഒരു ചിത്രം ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. മക്കള്‍ ഹ്രേഹാനും ഋദാനും ഒപ്പം വീട്ടിലെ ബാല്‍ക്കണിയില്‍ നില്‍ക്കുന്ന ഈ ചിത്രത്തില്‍ കൗതുകം തോന്നി ഒരു ആരാധിക ഇങ്ങനെ ട്വീറ്റില്‍ കമന്റ് ചെയ്തു. 

'ഹൃത്വിക്കിന്റെ കൈയില്‍ സിഗരറ്റുണ്ടോ? അതോ എനിക്ക് തോന്നിയതാണോ? തോന്നല്‍ മാത്രമാകട്ടെ എന്നു പ്രത്യാശിക്കുന്നു.' 

കമന്റ് കണ്ട് താരം കിടിലന്‍ മറുപടിയുമായി രംഗത്തു വന്നിട്ടുണ്ട്. താന്‍ പുകവലിക്കാറില്ലെന്നും ഇനി താന്‍ കൃഷ് ആയിരുന്നെങ്കില്‍ ആദ്യം ഈ ഭൂമുഖത്തു നിന്ന് വൈറസിനെയും പിന്നെ സിഗരറ്റിനെയും തുരത്തുമെന്നും ട്വീറ്റ് ചെയ്തു. 

ലോക്ഡൗണില്‍ കൊറോണ ഭീതിയില്‍ മക്കള്‍ക്ക് വേണ്ടി ഒരുമിച്ച് താമസിക്കുകയാണ് ഹൃത്വികും സൂസാനെയുമിപ്പോള്‍. 2014 ലാണ് ഹൃത്വിക് സൂസാനെയുമായി വേര്‍പിരിഞ്ഞത്. 

hrithik roshan

Content Highlights : a fan asked hrithik roshan if he has cigarrete in his hand in a pic with sons actor reply tweet