റ് വര്‍ഷം മുന്‍പ് സെക്കന്‍ഡ് ഷോ എന്ന ചിത്രത്തില്‍ ഹരിശ്രീ കുറിച്ച് മലയാള സിനിമയില്‍ ജൈത്രയാത്രക്ക് തുടക്കമിട്ട യുവതാരങ്ങള്‍ ദുല്‍ഖര്‍ സല്‍മാനും സണ്ണി വെയ്‌നും വ്യത്യസ്തമായ ഒരു ട്രെയിലര്‍ ലോഞ്ചിന് തയ്യാറെടുക്കുന്നു. അതും പുരസ്‌കാരങ്ങള്‍ ഏറെ വാരിക്കൂട്ടിയ ഒരു നാടകത്തിന്റെ ട്രെയിലര്‍.

മൊമെന്റ് ജസ്റ്റ് ബിഫോര്‍ ഡെത്ത് എന്ന നാടകത്തിന്റ ട്രെയിലര്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ ദുല്‍ഖറാണ് റിലീസ് ചെയ്തത്. 

ലിജു കൃഷ്ണ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ഈ നാടകം നിർമിച്ചത് സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സാണ്. നിര്‍മാതാവ് എന്ന നിലയില്‍ സണ്ണി വെയ്‌നിന്റെ ആദ്യ നാടക സംരംഭമാണിത്. അതുകൊണ്ട് തന്നെ അണിയറ പ്രവര്‍ത്തകര്‍ ഏറെ പ്രതീക്ഷയിലാണ്.

drama

സംവിധായകന്‍ ലിജു കൃഷ്ണ ജൂണ്‍ 10 നു JTPacല്‍ നടക്കുന്ന നാടകത്തിന്റെ പ്രീമിയര്‍ ഷോയുടെ റിഹേഴ്‌സല്‍ തിരക്കിലാണ്. ''അന്ന് മലയാള സിനിമരംഗത്തെ ഒട്ടേറെ പ്രമുഖര്‍ നാടകം കാണാന്‍ എത്തും എന്നത് മലയാള നാടക വേദിക്കും, സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സും എന്റെ നാടക പരീക്ഷണങ്ങള്‍ക്കും കിട്ടുന്ന ഒരു അത്യപൂര്‍വമായ അംഗീകാരമാണ് എന്ന് കരുതുന്നു''എന്ന് ലിജു അഭിപ്രായപ്പെട്ടു.

Content Highlights: DulquerSalmaan Sunny Wayne Drama MomentJustBeforeDeath momentjustbeforedeath