ഴുത്തുകാരനും മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ചീഫ് സബ് എഡിറ്ററുമായ സുഭാഷ് ചന്ദ്രന്‍ എഴുതുന്നു.....

"ഈ ഉള്ളടക്കം സ്നേഹത്തിന്റേതാണെന്ന് ഉൾക്കൊള്ളുന്നു".  മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ യേശുദാസ് പതിപ്പും മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച "ദാസ് ക്യാപ്പിറ്റൽ"  എന്ന പുസ്തകവും ഏറ്റുവാങ്ങി ഗന്ധർവ ഗായകൻ എഴുതി. "അതിനായി എന്റെ എളിയ നന്ദി".

കൊല്ലൂർ മൂകാംബികാ ദേവീ ക്ഷേത്ര സന്നിധിയിൽ പിറന്നാൾ തലേന്നു നടന്ന ചടങ്ങിലാണ് ഗാനഗന്ധർവൻ മാതൃഭൂമിയുടെ സ്നേഹാദരത്തെ സ്നേഹപൂർവം സ്വീകരിച്ചത്. പിറന്നാളിന് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ പതിവുപോലെ സന്ദര്‍ശനത്തിനെത്തിയതായിരുന്നു യേശുദാസ്. അതിനിടയില്‍ മാതൃഭൂമിയുടെ ആദരം ഏറ്റുവാങ്ങാന്‍ സന്തോഷത്തോടെയാണ് ഗാനഗന്ധര്‍വ്വന്‍ വന്നത്. 80-ാം പിറന്നാളാഘോഷത്തിന്റെ ഭാഗമായി മാതൃഭൂമി പുറത്തിറക്കിയ പ്രത്യേക ആഴ്ചപ്പതിപ്പ് അദ്ദേഹം ഏറ്റുവാങ്ങി. (വീഡിയോ കാണാം)

യേശുദാസിനെക്കുറിച്ച് പത്ത് വര്‍ഷം മുന്‍പ് ഞാന്‍ എഴുതിയ ദാസ് ക്യാപിറ്റല്‍ എന്ന പുസ്തകവും അദ്ദേഹം അതോടൊപ്പം സ്വീകരിച്ചു. ഒരു എഴുത്തുകാരന്‍ എന്ന നിലയിലും ആരാധകന്‍ എന്ന നിലയിലും എനിക്കിത് സ്വപ്നസാക്ഷാത്കാരമായിരുന്നു. ''ഉള്ളടക്കം സ്‌നേഹത്തിന്റേതാണെന്ന് ഉള്‍ക്കൊണ്ട് അതിനായി എന്റെ എളിയ നന്ദി'' എന്ന് അദ്ദേഹം പുസ്തകത്തില്‍ സ്വന്തം കൈപ്പടയിൽഎഴുതി. കടുത്ത പനിയുണ്ടായിരുന്നെങ്കിലും അതെല്ലാം അവഗണിച്ചാണ് യേശുദാസ് ചടങ്ങില്‍ എത്തിയത്.  ആഴ്ചപ്പതിപ്പിൻറെ എഡിറ്ററെന്ന നിലയിലും പുസ്തക രചയിതാവെന്ന നിലയിലും മാത്രമല്ല, ആരാധകനെന്ന നിലയിലും എനിക്ക് മറക്കാനാവത്ത അനുഭവമായിരുന്നു അത്.

Yesudas@80 Birthday special Mathrubhumi honors Music Legend at kollur mookambika temple

YESUDAS
ആഴ്ചപ്പതിപ്പ് വാങ്ങാം

കുടുംബസമേതമാണ് യേശുദാസ് മൂകാംബികയില്‍ എത്തിയത്. ഗാനഗന്ധര്‍വ്വനെ ഒരു നോക്ക് കാണാന്‍ നൂറ് കണക്കിന് ആരാധകര്‍ അവിടെ എത്തിയിരുന്നു. 

ദാസ് ക്യാപിറ്റല്‍ വാങ്ങാം

 

Content Highlights: Yesudas@80 Birthday special Mathrubhumi honors Music Legend at kollur mookambika temple