തിറ്റാണ്ടുകളായി അയ്യപ്പ ഭക്തരുടെ ലഹരിയാണ് ഹരിവരാസനം എന്ന ഗാനം. അയ്യപ്പന്റെ ഉറക്കുപാട്ട് എന്ന പേരില്‍ പ്രശസ്തമായ ഈ ഗാനം കേട്ടാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ഭക്തരുടെ മനസ്സ് സന്നിധാനത്തില്‍ എത്തും. അത്രയധികം ജനങ്ങളുടെ മനസിനെ സ്വാധീനിക്കാന്‍ ഹരിവരാസവത്തിന് കഴിഞ്ഞിട്ടുണ്ട്. ഗാനഗന്ധര്‍വ്വന്റെ മനോഹരമായ ശബ്ദമാണ് ഈ ഗാനത്തെ നിത്യഹരിതമാക്കുന്നത്. അതോടൊപ്പം മനോഹരമായ വരികളും ഈണവും.

മലയാളികളെ മാത്രമല്ല വിദേശികളെയും കീഴടക്കുകയാണ് ഹരിവരാസനമിപ്പോള്‍. ഇന്ത്യന്‍ സംഗീതത്തെയും സിനിമകളെയും സ്‌നേഹിക്കുന്ന അമേരിക്കന്‍ സ്വദേശികളായ കോര്‍ബിന്‍ മൈല്‍സ്, റിക്ക് സേഗാള്‍ എന്നിവരാണ് ഈ ഗാനത്തിന്റെ ആരാധകര്‍. അവര്‍ സ്റ്റുപ്പിഡ് റിയാക്ഷന്‍ എന്ന യൂട്യൂബ് ചാനലിലാണ് ഗാനന്ധര്‍വ്വനെ പ്രശംസിച്ച് വീഡിയോ അപ്പ്‌ലോഡ് ചെയ്തിരിക്കുന്നത്. 

Content Highlights: Harivarasanam KJ Yesudas, How foreigners reacts, Ayyappa song  ​