ലോക സംഗീതദിനത്തിൽ ലൈവ് മ്യൂസിക് കോൺസേർട്ടുമായി സൂരജ് സന്തോഷ്

ലോക സംഗീതദിനത്തിൽ മാതൃഭൂമി ഡോട്ട് കോമിൽ ആസ്വാദകരെ ആവേശം കൊള്ളിച്ച് പ്രമുഖ ഗായകൻ സൂരജ് സന്തോഷിന്റെ ലൈവ് മ്യൂസിക് കോൺസേർട്ട് . വൈകീട്ട് 7 മണി മുതൽ 8 മണി വരെയായിരുന്നു ഗാനസന്ധ്യ.

ഗപ്പി എന്ന ചിത്രത്തിലെ 'തനിയെ മിഴികൾ'  എന്ന ഗാനത്തിലൂടെ മികച്ച ഗായകനുള്ള കേരള സംസ്ഥാന അവാർഡ് നേടിയ സൂരജ് സന്തോഷ് നിരവധി ഹിറ്റ് ഗാനങ്ങളിലൂടെ മലയാളത്തിന്റെ ഹൃദയം കവർന്ന ഗായകനാണ്. അമ്പിളിയിലെ 'ആരാധികേ', കുമ്പളങ്ങി നൈറ്റ്‌സിലെ 'ഉയിരിൽ തൊടും തളിർ' ആൻഡ്രോയ്ഡ് കുഞ്ഞപ്പനിലെ 'പുലരാൻ നേരം' തുടങ്ങി ഒട്ടനവധി ജനപ്രിയ ഗാനങ്ങൾ സൂരജിന്റെ പേരിലുണ്ട്. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലും ഗാനങ്ങൾ ആലിപ്പിച്ചിട്ടുള്ള സൂരജിന്റെ ആൽബം ഗാനങ്ങളും ആലാപനമികവു കൊണ്ടും ആവിഷ്‌കാരത്തിലെ തനിമ കൊണ്ടും ശ്രദ്ധേയമാണ്. കപ്പ ടിവിയിലെ മ്യൂസിക് മോജോയിലൂടെ ശ്രദ്ധിക്കപ്പെട്ട സംഗീത ബാൻഡായ മസാല കോഫിയുടെ സ്ഥാപകനും പ്രധാന ഗായകനുമായിരുന്നു സൂരജ്.
 
യൂ ടെക് അക്കാദമിയാണ് 'സൂരജ് സന്തോഷ് ലൈവ് കോൺസേർട്ടി' ന്റെ ബ്രോട്ട് ടു യു ബൈ സ്‌പോൺസർ. നിർമൽ റൈസ് ആണ് പവേർഡ് ബൈ സ്‌പോൺസർ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented