കോഴിക്കോട്: ലോക സംഗീതദിനത്തോട് അനുബന്ധിച്ച് പ്രമുഖ ഗായകന്‍ സൂരജ് സന്തോഷ് അവതരിപ്പിക്കുന്ന ലൈവ് മ്യൂസിക് കോണ്‍സേര്‍ട്ട് കാണാം. വൈകീട്ട് 7 മണി മുതല്‍ 8 മണി വരെയാണ് ഗാനസന്ധ്യ.

ഗപ്പി എന്ന ചിത്രത്തിലെ 'തനിയെ മിഴികള്‍'  എന്ന ഗാനത്തിലൂടെ മികച്ച ഗായകനുള്ള കേരള സംസ്ഥാന അവാര്‍ഡ് നേടിയ സൂരജ് സന്തോഷ് നിരവധി ഹിറ്റ് ഗാനങ്ങളിലൂടെ മലയാളത്തിന്റെ ഹൃദയം കവര്‍ന്ന ഗായകനാണ്. അമ്പിളിയിലെ 'ആരാധികേ', കുമ്പളങ്ങി നൈറ്റ്സിലെ 'ഉയിരില്‍ തൊടും തളിര്‍' ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനിലെ 'പുലരാന്‍ നേരം' തുടങ്ങി ഒട്ടനവധി ജനപ്രിയ ഗാനങ്ങള്‍ സൂരജിന്റെ പേരിലുണ്ട്. 
ഈ ഗായകന്റെ ജനപ്രിയ ഗാനങ്ങള്‍ ലൈവായി ആസ്വദിക്കാനുള്ള അവസരമാണ് ലൈവ് കോണ്‍സേര്‍ട്ടിലൂടെ മാതൃഭൂമി ഡോട്ട് കോം ഒരുക്കുന്നത്.

യൂ ടെക് അക്കാദമിയാണ് 'സൂരജ് സന്തോഷ് ലൈവ് കോണ്‍സേര്‍ട്ടി' ന്റെ ബ്രോട്ട് ടു യു ബൈ സ്പോണ്‍സര്‍. നിര്‍മല്‍ റൈസ് ആണ് പവേര്‍ഡ് ബൈ സ്പോണ്‍സര്‍.