ഈ സംഗീതദിനത്തില്‍ ഓര്‍ക്കാം; മഹാപ്രതിഭകള്‍ ഒന്നിച്ച ശക്തി ബാന്റിനെ

റോക്ക് സംഗീതത്തിന്റെ കൊടുങ്കാറ്റ് ഇന്ത്യയിലും ആഞ്ഞടിക്കാന്‍ തുടങ്ങിയ കാലം. ആ കാലഘട്ടത്തിലാണ് ഇന്ത്യ കണ്ട ഏറ്റവും മികച്ച തബലവാദന പ്രതിഭയായ സാക്കിര്‍ ഹുസൈന്‍, വയലിനിസ്റ്റ് എല്‍ ശങ്കര്‍, ബ്രിട്ടീഷ് ഗിത്താറിസ്റ്റ് ജോണ്‍ മക്ലോഖ്‌ലിന്‍, മൃദംഗവിദ്വാന്‍ രാമനാഥ് രാഘവന്‍, ഘടം വാദകന്‍ വിക്കു വിനായക് റാം എന്നിവരെല്ലാം ചേര്‍ന്ന് ശക്തി എന്ന ബാന്റിന് രൂപം നല്‍കുന്നത്.

ഹിന്ദുസ്ഥാനി, കര്‍ണാടകിക്, ജാസ് എന്നിവയെല്ലാം ഒത്തുചേര്‍ന്ന ശക്തി 1975 കളില്‍ ലോകമൊട്ടാകെ തരംഗം സൃഷ്ടിച്ചു. ശക്തി വിത്ത് ജോണ്‍ ജോണ്‍ മക്ലോഖ്‌ലിന്‍, എ ഹാന്‍ഡ് ഫുള്‍ ഓഫ് ബ്യൂട്ടി, നാച്ചുറല്‍ എലമെന്റ്‌സ് എന്നീ ആല്‍ബങ്ങള്‍ ഏറെ ജനപ്രിയമാവുകയും ചെയ്തു.

1975-1977 വരെയായിരുന്നു ശക്തിയുടെ സുവര്‍ണകാലഘട്ടം. പിന്നീട് വിവിധ സംഗീത പരിപാടികളുമായി ശക്തിയിലെ അംഗങ്ങള്‍  വഴിപിരിഞ്ഞു. എന്നിരുന്നാലും ഇന്ത്യയിലെയും വിദേശത്തെയും മഹാരഥന്‍മാര്‍ ഒന്നിച്ച ഈ ബാന്റിന്റെ അധ്യായം ലോക സംഗീത ചരിത്രത്തില്‍ സുവര്‍ണ ലിബികളാല്‍ കുറിക്കപ്പെട്ടു. 

ശക്തിയുടെ ജനനത്തിന് രണ്ട് പതിറ്റാണ്ടുകള്‍ക്കിപ്പുറം നിലച്ചുപോയ ബാന്റിന്റെ ഓര്‍മക്കായി സാക്കിര്‍ ഹുസൈന്‍ 'റിമെംബറിങ് ശക്തി'യുമായി രംഗപ്രവേശം ചെയ്തു.മാന്‍ഡലിന്‍ വിദഗ്ധന്‍ യു ശ്രീനിവാസന്‍, സംഗീതസംവിധായകനും ഗായകനുമായ ശങ്കര്‍ മഹാദേവന്‍, മൃദംഗവിദ്വാന്‍ ശെല്‍വ ഗണേഷ് എന്നിവരായിരുന്നു അതിന്റെ ഭാഗമായത്.

Shakti band Zakir Hussain T H.Vikku Vinayakram John McLaughlin L. Shankar
റിമെംബറിങ് ശക്തി

Content Highlights: Shakti Music band, Zakir Hussain,  T H.Vikku Vinayakram, John McLaughlin, Ramnad Raghavan  L. Shankar, Remembering Shakti, world Music day