മൂളിപ്പാട്ടു പോലും പാടാത്ത ആളുകള്‍ വിരളമാണ്. സംഗീതത്തെ നമ്മള്‍ അത്രയധികം സ്‌നേഹിക്കുകയും ജീവിതത്തോടൊപ്പം ചേര്‍ത്തു വയ്ക്കുകയും ചെയ്യുന്നു. സ്വതന്ത്രസംഗീതത്തെയും സിനിമാപിന്നണി ഗാനങ്ങളെയും നമ്മള്‍ സ്‌നേഹിക്കുന്നു. 

സിനിമാതാരങ്ങളെപ്പോലെ തന്നെ ആരാധകരുള്ളവരാണ് പിന്നണിഗായകരും. ഗാനമേളവേദികളിലും ബാന്റ് ഷോകളിലും ഇഷ്ടഗായകരുടെ ശബ്ദം കേള്‍ക്കാന്‍ ആര്‍ത്തിരമ്പിയെത്തുന്ന ജനസാഗരം തന്നെ അതിനു തെളിവാണ്. 

ലോകസംഗീതദിനത്തില്‍ പാട്ടുകളെക്കുറിച്ച് നമുക്കൊരു കളി കളിക്കാം. നിങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഗായകന്‍/ഗായിക ആരെന്ന് പറയൂ.

Content Highlights : pick your favourite play back singer on world music day 2020