ന്ന് ലോകപിതൃദിനവും സംഗീതദിനവും .. ആഘോഷങ്ങള്‍ക്ക് വിട നല്‍കുവേനേറെ കാരണങ്ങള്‍, ജീവിതപാതകളിലെ ഈ ദുര്‍ഘടഘട്ടം ദു:ഖപൂര്‍ണമാണെന്നറിയാം. സര്‍വ്വേശ്വരന്‍ കരുത്തേകട്ടെ..

1989 നവംബര്‍ മാസം തൃപ്രയാര്‍ ഏകാദശിയോടനുബന്ധിച്ച് പ്രിയദര്‍ശിനി ഓഡിറ്റോറിയത്തില്‍ വിദ്യാര്‍ത്ഥികളായ ഞങ്ങള്‍ ടൂര്‍ സമാഹരണത്തിനായ് കൊച്ചിന്‍ ഹരിശീയുടെ ഗാനമേള സംഘടിപ്പിയ്ക്കുകയുണ്ടായി. ബാലഗോപാലന്‍ തമ്പി, സാബു, പീറ്റര്‍ തുടങ്ങി അനുഗ്രഹീത കലാകാരന്‍മാരുടെ പേര് വെച്ചാണ് ടിക്കറ്റ് വില്‍പ്പന നടത്തിയത്, പൂര്‍ണ്ണമായും ടിക്കറ്റ് വില്‍ക്കുകയും ചെയ്തു. നിറഞ്ഞ സദസ്സില്‍ ആവേശത്തോടെ കാത്തിരുന്ന കാണികള്‍ക്ക് മുന്നില്‍ മുഖ്യ സംഘാടകനായിരുന്ന ഞാനൊന്നു പതറി.. (അത് പിന്നീട് പല ബാലികേറാമലകളും കയറി ചെല്ലാന്‍ എനിക്ക് ധൈര്യമേകിയെന്നത് പിന്നീട് വിശദീകരിയ്ക്കാം ) കാരണം ഗായകന്‍ സാബു സുഖമില്ലാത്തതിനാല്‍ എത്തിയിട്ടില്ല.. പകരം എന്റെ പ്രായത്തില്‍ ഏകദേശം എന്നെ പോലെ തന്നെയെന്ന് കൂട്ടുകാര്‍ വിശേഷിപ്പിച്ച ഒരു പയ്യന്‍ ജുബ്ബയും മുണ്ടുമെടുത്ത് തികഞ്ഞ ഐശ്വര്യത്തോടെ സ്റ്റേജിന് പുറകിലുണ്ടായിരുന്നു, അത് ബിജു നാരായണന്‍ ആയിരുന്നു. ഇതിനിടയില്‍ ഈ പയ്യന്‍ സാബുവിന് പകരക്കാരനാവില്ല എന്ന് ആരൊക്കെയൊ പറയുന്നുണ്ട്.. ബാക്കി തുകയ്ക്ക് ഹരിശ്രീ ടീം മാനേജര്‍ തിരക്കു കൂട്ടുത്തുണ്ടായിരുന്നു. ഒടുവില്‍ 6500 രൂപയ്ക്ക് പറഞ്ഞുറപ്പിച്ച കരാറില്‍ നിന്ന് 500 രൂപ കുറച്ച് ഗാനമേള ആരംഭിച്ചു, സാബുവിന് എത്താന്‍ കഴിയാത്ത വിവരം അനൗണ്‍സ് ചെയ്തു.. അപ്പോള്‍ ഞങ്ങള്‍ പ്രതീക്ഷിച്ച കൂക്കുവിളി ഉണ്ടായില്ല.. ആദ്യ ഗാനം ബാല ഗോപാലന്‍ തമ്പി പാടി, രണ്ടാമത്തേത് ബിജു നാരായണന്റെ ഊഴം. പ്രമദവനം വീണ്ടും...പാടിയപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ സദസ്സ് നിര്‍ത്താതെ കയ്യടിയ്ക്കുന്നുണ്ടായിരുന്നു. സ്റ്റേജിന് പുറകില്‍ നിന്ന് ആദ്യമായി ബിജു നാരായണന് കൈ കൊടുത്തുകൊണ്ട് പറഞ്ഞു, താങ്കള്‍ ഞങ്ങള്‍ടെ മാനം കാത്തുവെന്ന്, ചെറിയ പുഞ്ചിരിയോടെ ബിജു പറഞ്ഞു ,ഇപ്പോഴാണ് എനിക്ക് ആശ്വാസമായന്നെന്ന്, 19 വയസ്സുകാരന്റെ ആദ്യത്തെ ടിക്കറ്റ് ഷോ ആയിരുന്നുവത്രെ ഞങ്ങളുടേത്. പ്രോഗ്രാം സൂപ്പര്‍ വിജയം,  പ്രോഗ്രാമിന്റെ മുഖ്യ പ്രായോജകരായിരുന്ന ആവണങ്ങാട്ട് കളരിയുടെ മഠാധിപതി അഡ്വ: ശ്രീ ഉണ്ണികൃഷ്ണപണിക്കര്‍ അവര്‍കള്‍ സന്തോഷപൂര്‍വ്വം പറഞ്ഞതിനേക്കാള്‍ തുക എന്നെ ഏല്പിയ്ക്കുകയും ഞങ്ങളുടെ 1990 ന്യൂ ഇയര്‍ വിനോദയാത്ര ജീവിതത്തിലെ ഏറ്റവും സന്തോഷകരമാമായതാവുകയും ചെയ്തു, പിന്നീട് 1991 ല്‍ സൗദി അറേബ്യയിലെത്തിയ ഞാന്‍ വീഡിയോ കാസറ്റ് ലൈബ്രറിയില്‍ നിന്നുമെടുത്ത ഒരു മിമിക്‌സ് & ഗാനമേള കാസറ്റിലൂടെയാണ് ബിജുവിനെ വീണ്ടും കാണുന്നത്, ഇത്തവണ മനസ്സില്‍ തങ്ങിയത് കിഴക്കന്‍ പത്രോസിലെ പാതിരാക്കിളി വരു പാല്‍ക്കടല്‍ കിളി എന്ന ഗാനമായിരുന്നു ഒപ്പം പത്തു വെളുപ്പിന് എന്ന ബിജുവിന്റെ ആദ്യ സിനിമാ ഗാനവും എന്നെ ആ ഗായകനിലേയ്ക്ക് കൂടുതല്‍ അടുപ്പിച്ചു.വര്‍ഷങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ വീണ്ടും കണ്ടുമുട്ടുകയും എന്റെ ഒട്ടുമിക്ക ആല്‍ബങ്ങളിലും, പ്രോഗ്രാമുകളിലും, സിനിമയിലും എല്ലാം പ്രതിഫലമില്ലാതെയും ബിജുവിന്റെ സാന്നിധ്യമുണ്ടായിട്ടുണ്ട്. വെറുതെ ഒരു ഭാര്യയില്‍ ..പാടാതെങ്ങെങ്ങോ ... എന്ന ഗാനം സിനിമയില്‍ ഇല്ലെങ്കില്‍ പോലും പശ്ചാതല സംഗീതത്തില്‍ ശ്യാം ധര്‍മന്‍ മനോഹരമായി ഉള്‍പെടുത്തിയിട്ടുണ്ട്. ഇനിയും ബിജു നാരായണനുമായി കൂടുതല്‍ ഗാനങ്ങളില്‍ ഒന്നിപ്പിക്കണമെയെന്ന് പ്രാര്‍ത്ഥിയ്ക്കുന്നു.

സംഗീത ദിനത്തില്‍ ,ഫാദേഴ്‌സ് ദിനത്തില്‍ ബിജു നാരായണനെ ഏവരും ഓര്‍ക്കാന്‍ സത്യം ശിവം സുന്ദരം എന്ന റാഫി മെക്കാര്‍ട്ടിന്‍ ചിത്രത്തിലെ വിദ്യാസാഗര്‍ സംഗീതം നിര്‍വഹിച്ച് കൈതപ്രം രചിച്ച സൂര്യനായ് തഴുകിയുണര്‍ത്തിയെന്‍ അച്ഛനെയാണെനിക്കിഷ്ടം എന്ന മനോഹരഗാനം  ആലപിക്കാന്‍ ബിജുവിന് കഴിഞ്ഞത് അച്ഛനെ ഒരുപാട് സ്‌നേഹിക്കുന്ന മകന് കിട്ടിയ പുണ്യഗീതമായിട്ട് തന്നെയാണ്. ഇനിയും ജനഹൃദയങ്ങളതേറ്റു പാടി കൊണ്ടിരിയ്ക്കും. പ്രിയ സുഹൃത്തിന് തന്റെ പ്രിയതമയും അച്ഛനും നഷ്ടമായ കഴിഞ്ഞൊരു വര്‍ഷത്തിന്റെ വേദനകളില്‍ നിന്നും ജീവിതത്തിലേക്ക് മക്കളുടെ സ്‌നേഹത്തോടെ ഏറെ വിജയങ്ങള്‍ നേടട്ടെയെന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിച്ചു കൊണ്ട്

സ്‌നേഹപൂര്‍വ്വം

സലാവുദീന്‍ അബ്ദുള്‍ഖാദര്‍ സിനിമകൊട്ടക
വീഡിയോ: മുഹമ്മദ് റജബ് സലാവുദീന്‍

Content Highlights : world music day biju narayanan