ദുല്‍ഖര്‍ സല്‍മാന്‍, കല്യാണി പ്രിയദര്‍ശന്‍, ശോഭന, സുരേഷ് ഗോപി തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രമാണ് വരനെ ആവശ്യമുണ്ട്. അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഫെബ്രുവരി 7ന് പുറത്തിറങ്ങാനിരിക്കയാണ്. ചിത്രത്തിന് യൂ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതായി അണിയറപ്രവര്‍ത്തകര്‍ അറിയിക്കുന്നു.

പ്രണയവും വിവാഹവും വിവാഹാലോചനയുമെല്ലാം പ്രമേയമാകുന്ന ചിത്രത്തിലെ ഗാനങ്ങള്‍ സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് അല്‍ഫോണ്‍സ് ജോസഫാണ് ഈണം നല്‍കുന്നത്. അനൂപ് സത്യന്റെ ആദ്യ സംവിധാന സംരംഭവും ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിക്കുന്ന മൂന്നാമത്തെ ചിത്രവുമാണിത്. ദുല്‍ഖര്‍ സല്‍മാന്റെ പ്രൊഡക്ഷന്‍ കമ്പനിയായ വേഫെയ്റര്‍ ഫിലിംസും എം സ്റ്റാര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. 

അനൂപ് തന്നെ തിരക്കഥയെഴുതുന്ന ഹ്യൂമറിന് പ്രാധാന്യം നല്‍കുന്ന ഒരു കുടുംബചിത്രമാണിത്. മുകേഷ് മുരളീധരനാണ് ഛായാഗ്രഹണം. 

സംവിധായകരായ മേജര്‍ രവി, ലാല്‍ ജോസ്, ജോണി ആന്റണി എന്നിവരെ കൂടാതെ സന്ദീപ് രാജ്, വഫാ ഖദീജ, ദിവ്യ മേനോന്‍ അഹമ്മദ്, മീര കൃഷ്ണന്‍ എന്നിവര്‍ക്കൊപ്പം സൗബിന്‍ ഷാഹിര്‍ അതിഥി താരമായി പ്രത്യക്ഷപ്പെടുന്നു.

വസ്ത്രാലങ്കാരം: ഉത്തര മേനോന്‍, ചമയം: റോണെക്സ്, ലൈന്‍ പ്രോഡ്യൂസര്‍: ഹാരിസ് ദേശം.

varane avashyamundu

Content Highlights : anoop sathyan's varane avashyamundu movie clean u certificate