ര്‍ജുനന്‍ മാസ്റ്ററിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി എ.ആര്‍.റഹ്മാന്‍. ജീവിതം കാലം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന സ്‌നേഹ വായ്പ് ആണ് അര്‍ജുനന്‍ മാഷെന്ന് എ.ആര്‍ റഹ്മാന്‍ ട്വീറ്റ് ചെയ്തു. 

എ.ആര്‍.റഹ്മാന്റെ ട്വീറ്റ്:

'ജീവിത കാലം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന സ്‌നേഹ വായ്പ്. എന്റെ കുട്ടിക്കാലത്ത് താങ്കള്‍ എനിക്കു നല്‍കിയ സ്‌നേഹവും പ്രോത്സാഹനവും ഞാന്‍ ഒരിക്കലും മറക്കില്ല. ആ മഹത്തായ പാരമ്പര്യത്തിന്റെ തെളിവാണ് താങ്കളുടെ എണ്ണമറ്റ ഗാനങ്ങള്‍.നിത്യശാന്തിയിൽ  ലയിക്കുക. അര്‍ജുനന്‍ മാസ്റ്ററിന്റെ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ദു:ഖത്തില്‍ പങ്കുചേരുന്നു'. 

Rahman

എ.ആര്‍.റഹ്മാന്റെ പിതാവ് ആര്‍.കെ.ശേഖര്‍ അര്‍ജുനന്‍ മാഷിന്റെ ഉറ്റ സുഹൃത്തായിരുന്നു. ദേവരാജന്‍ മാസ്റ്ററാണ് ശേഖറിനെ അര്‍ജ്ജുനന് പരിചയപ്പെടുത്തിയത്. ``കറുത്ത പൗര്‍ണമി'' എന്ന സിനിമക്ക് പാട്ടൊരുക്കാന്‍ ചെന്നൈയില്‍ എത്തിയതായിരുന്നു അര്‍ജ്ജുനന്‍. വര്‍ഷം 1968. 

ശേഖറിന്റെ മരണശേഷവും ആ കുടുംബവുമായുള്ള ബന്ധം അവസാനിപ്പിച്ചില്ല അര്‍ജ്ജുനന്‍ മാസ്റ്റര്‍. മകന്‍ ദിലീപിനെ ആദ്യമായി സ്റ്റുഡിയോയിലേക്ക് കൂട്ടിക്കൊണ്ടുപോയത് മാസ്റ്ററാണ്. അടിമച്ചങ്ങല എന്ന ചിത്രത്തിന്റെ റെക്കോര്‍ഡിംഗ് വേളയില്‍ സ്റ്റുഡിയോയിലെ ടേപ്പ് റെക്കോര്‍ഡര്‍

പ്രവര്‍ത്തിപ്പിക്കുകയായിരുന്നു 14 വയസ്സുകാരന്‍ പയ്യന്റെ ആദ്യ ദൗത്യം. പതുക്കെ അര്‍ജ്ജുനന്‍ മാസ്റ്ററുടെ റെക്കോര്‍ഡിംഗുകളില്‍ കീബോര്‍ഡ് വായിച്ചുതുടങ്ങുന്നു ദിലീപ്. ലോകമറിയുന്ന എ ആര്‍ റഹ്മാന്‍ ആയി ആ കുട്ടി  വളര്‍ന്നത് പില്‍ക്കാല ചരിത്രം

Content Highlights : AR Rahman Remembering MK Arjunan Master