ടിയും അവതാരകയുമായ സൗമ്യ സദാനന്ദന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു മാംഗല്യം തന്തുനാനേന. ചിത്രത്തിൽ കുഞ്ചാക്കോ ബോബന്റെ നായികയായി നിമിഷ സജയനെ തീരുമാനിച്ചപ്പോള്‍ ചില ഫാന്‍സ് അസോസിയേഷൻകാരും പ്രേക്ഷകരില്‍ ചിലരും അതിനെ വിമര്‍ശിച്ചു കൊണ്ട് രംഗത്തെത്തിയിരുന്നുവെന്നും അതെല്ലാം നിമിഷയിലെ നടിയെ അന്ന് തളര്‍ത്തിയെന്നും പറയുകയാണ് സൗമ്യ. മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ച നിമിഷയെ അഭിനന്ദിച്ചിട്ട ഫെയ്​സ്ബുക്ക് പോസ്റ്റിലാണ് സൗമ്യ ഇക്കാര്യം പറയുന്നത്.

സൗമ്യയുടെ വാക്കുകള്‍

നിമ്മി അന്നെന്നെ വിളിച്ച ദിവസം ഇന്നുമോര്‍ക്കുന്നു. കരച്ചിലോടെയാണ് സംസാരിച്ചത്. ആ വാക്കുകള്‍ എന്നെയും തോല്‍പ്പിച്ചു. കുഞ്ചാക്കോ ബോബന്റെ നായികയായി നിമിഷയെ കാസ്റ്റ് ചെയ്തപ്പോള്‍ ചില ഫാന്‍സ് അസോസിയേഷനുകളും പ്രേക്ഷകരില്‍ ചിലരും പരിഹാസമുയര്‍ത്തി. സൗന്ദര്യത്തിന്റെ പേരിലായിരുന്നു വിമര്‍ശനങ്ങള്‍. ഈ കൊച്ചു പെണ്‍കുട്ടിയുടെ ആത്മവിശ്വാസത്തെ തല്ലിക്കെടുത്തുകയായിരുന്നു അതെല്ലാം. പതുക്കെ വിരിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു കൊച്ചു പൂമൊട്ടായിരുന്ന അവളെ സൂര്യവെളിച്ചം കാണുംമുമ്പെ പിച്ചിപ്പറിക്കുന്ന തരത്തിലായിരുന്നു അവ. സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ ജീവിതം പറഞ്ഞാണ് ഞാനവളെ ആശ്വസിപ്പിച്ചത്. പ്രകടനങ്ങള്‍ മോശമായിരുന്ന കാലത്ത് ഫാന്‍സും മീഡിയയും അദ്ദേഹത്തെ എഴുതിത്തള്ളി. അതിലൊന്നും തളര്‍ന്നില്ല, അദ്ദേഹം. തുടര്‍ന്നുള്ള ഓരോ മാച്ചിലും കൂടുതല്‍ സ്‌കോര്‍ നേടാനും വിമര്‍ശകരുടെ വായടക്കാനും അദ്ദേഹത്തിനു സാധിച്ചു. അദ്ദേഹം തന്റെ കുലീനത എല്ലായ്‌പ്പോഴും കാത്തു സൂക്ഷിച്ചു. അദ്ദേഹത്തിന്റെ മധുര പ്രതികാരങ്ങള്‍ക്കു പോലും ഒരു സ്വഭാവമുണ്ടായിരുന്നു. 

അതു പോലെ ഇക്കുറി മികച്ച നടിക്കുള്ള ഈ സംസ്ഥാന അവാര്‍ഡിലൂടെ നീ ഡബിള്‍ സെഞ്ച്വറി അടിച്ചിരിക്കയാണ് സ്വീറ്റ് ഹാര്‍ട്ട്.. ഇതിലും നല്ലൊരു മാര്‍ഗമുണ്ടോ ക്യാരക്ടര്‍ കാണിക്കാന്‍.. അവര്‍ക്കു നീ നല്ല മറുപടി നല്‍കി.. എന്നെന്നും സ്‌നേഹം...

Content Highlights : Soumya Sadanandan facebook post about Nimisha Sajayan winning best actress