സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ ദിലീപ് നായകനായ കമ്മാരസംഭവത്തെ തഴഞ്ഞു എന്നാരോപിച്ച് ദിലീപിന്റെ ആരാധകര്‍. ദിലീപിന് പുരസ്‌കാരം നല്‍കിയാല്‍ രാഷ്ടീയ പ്രത്യാഘാതം ഉണ്ടാകുമെന്നും അക്കാദമിയിലെ ഒരു പ്രമുഖ വ്യക്തി നല്‍കിയ നിര്‍ദ്ദേശമാണിതെന്നും ദിലീപ് ആരാധകരുടെ ഫെയ്‌സ്ബുക്ക് പേജായ ദീലീപ് ഓണ്‍ലൈനില്‍ ആരോപിക്കുന്നു.

നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ദിലീപ് അറസ്റ്റിലായിരുന്നു. തുടര്‍ന്ന് ഏറെ വിവാദങ്ങള്‍ക്കൊടുവിലാണ് കമ്മാരസംഭവം പുറത്തിറങ്ങിയത്. 

രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത കമ്മാരസംഭവം ഏപ്രിലിലാണ് പുറത്തിറങ്ങിയത്. ഗോകുലം ഗോപാലന്‍ നിര്‍മിച്ച ചിത്രത്തിന് തിരക്കഥ ഒരുക്കിയത് മുരളിഗോപി ആയിരുന്നു. നമിത പ്രമോദ്, സിദ്ധാര്‍ഥ്, മുരളി ഗോപി, ബോബി സിംഹ, ശ്വേതാ മേനോന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തിയത്. 

കമ്മാരസംഭവത്തിന് രണ്ട് പുരസ്‌കാരങ്ങളാണ് ലഭിച്ചത്. മികച്ച കലാസംവിധാനത്തിന് വിനേഷ് ബംഗ്ലാലും  മികച്ച വസ്ത്രാലങ്കാരത്തിന് സമീറ സനീഷും പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി. 

ദിലീപ് ആരാധകരുടെ ആരോപണം ഇങ്ങനെ

ജൂറിയില്‍ നടന്നത് എന്ത്?

ദിലീപിന് അവാര്‍ഡ് കൊടുക്കരുത് എന്ന് ആദ്യം മുതല്‍ തന്നെ ശക്തമായ നിര്‍ദേശം നല്‍കിയ ചലച്ചിത്ര അക്കാദമിയിലെ പ്രമുഖ ആര്? ദിലീപിന് അവാര്‍ഡ് കൊടുത്താല്‍ രാഷ്ട്രീയ പ്രത്യാഘാതം ഉണ്ടാകും എന്നാണ് പറഞ്ഞ കാരണം. കമ്മാരസംഭവം മത്സരിച്ച് ഒന്നാം സ്ഥാനത്തു എത്തിയത് നാല് കാറ്റഗറികളില്‍.

മികച്ച ഛായാഗ്രഹണം, മികച്ച പുതുമുഖ സംവിധയകാന്‍, മികച്ച വസ്ത്രാലങ്കാരം, മികച്ച കലാ സംവിധാനം. എന്നാല്‍ കമ്മാര സംഭവത്തിന് 4 അവാര്‍ഡുകള്‍ നല്‍കിയാല്‍ അത് സമൂഹത്തിനു തെറ്റായ സന്ദേശം നല്‍കും എന്ന് പറഞ്ഞു 2 അവാര്‍ഡുകള്‍ വെട്ടി നിരത്തി. മികച്ച നടനുള്ള അവാര്‍ഡിന് പരിഗണിക്കപ്പെട്ട ആള്‍ മികച്ച സഹനടന്‍ ആയി. ജൂറിയില്‍ നടന്ന ഈ വെട്ടിനിരത്തലുകളും വീതം വെപ്പുകളും എന്ന് പുറത്തു വരും?

kammarasambhavam

Content Highlights: dileep fans against Kerala state film awards kammarasambhavam movie