സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരത്തില്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട ഇന്ദ്രന്‍സിനെ അഭിനന്ദിച്ച് സിരാജ് വെഞ്ഞാറമൂട്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലെ അഭിനയത്തിന് സുരാജും മത്സരത്തിന് ഉണ്ടായിരുന്നു. ഇന്ദ്രന്‍സിന് പുരസ്‌കാരം കിട്ടിയതില്‍ താന്‍ ഏറെ അഭിമാനിക്കുന്നുവെന്ന് സുരാജ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ആളൊരുക്കം എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ഇന്ദ്രന്‍സിന് പുര്‌സകാരം ലഭിച്ചത്.  ഒരു ഓട്ടന്‍ തുള്ളന്‍ കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഇന്ദ്രന്‍സ് അവതരിപ്പിച്ചത്. 

സുരാജിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം

നമ്മെ ഒരുപാടൊരുപാട് ചിരിപ്പിച്ച നമ്മുടെ സ്വന്തം ഇന്ദ്രന്‍സേട്ടന്‍, ഒത്തിരി സ്‌നേഹത്തോടെ അഭിമാനത്തോടെ പറയട്ടെ ചേട്ടാ... അഭിനന്ദനങ്ങള്‍ ??

ഒത്തിരി ഇഷ്ടായി ഈ പറഞ്ഞത്:

ചോദ്യം ഈ അവാര്‍ഡ് വൈകിയതായി തോന്നുന്നുണ്ടോ..?
ഇന്ദന്‍സേട്ടന്‍: ഞാന്‍ തുടങ്ങിയിട്ടേയുള്ളൂ