രു ചൊല്ലുണ്ട്‌, ‘വലിയ മരത്തിനുകീഴെ ചെറിയ മരം വളരില്ല’ എന്ന്‌. എന്നാൽ, ഈ ചൊല്ലിനെ തള്ളിക്കളഞ്ഞ പ്രതിഭയാണ്‌ ശ്രീകുമാരൻ തമ്പി എന്ന ഗാനരചയിതാവ്‌. വയലാറും പി. ഭാസ്കരനും മലയാള ചലച്ചിത്രവേദിയിൽ തിളങ്ങിനിൽക്കുന്ന സമയത്താണ്‌ തമ്പിയുടെ വരവ്‌. ‘കാട്ടുമല്ലിക’ (1966) എന്ന ചിത്രത്തിനുവേണ്ടി ബാബുരാജ്‌ ഈണമിട്ട ‘താമരത്തോണിയിൽ താലോലമാടി താനേ തുഴഞ്ഞുവരും പെണ്ണേ...’ എന്ന തമ്പിയുടെ ഗാനം പാടുമ്പോൾ എനിക്കും തമ്പിക്കും 26 വയസ്സ്‌.

KJ Yesudas on Sreekumaran Thampi 80th birthday evergreen Malayalam songs

നിർമാതാവ്‌ കൊട്ടാരക്കരയും ഉണ്ടായിരുന്നു ഞങ്ങൾ ആദ്യമായി കണ്ടുമുട്ടുമ്പോൾ; നീല സ്റ്റുഡിയോ ഉടമ സുബ്രഹ്മണ്യം സാറും. ഹൃദയസരസ്സിലെ പ്രണയപുഷ്പമേ, ആ നിമിഷത്തിന്റെ നിർവൃതിയിൽ, ആകാശദീപമേ ആർദ്ര നക്ഷത്രമേ, ആഷാഢം മയങ്ങിനിൻ മുകിൽവേണിയിൽ, ഏഴിലം പാലപൂത്തു പൂമരങ്ങൾ കുടപിടിച്ചു, ഒരു മുഖംമാത്രം കണ്ണിൽ ഒരു സ്വരംമാത്രം കാതിൽ, ചന്ദ്രബിംബം നെഞ്ചിലേറ്റും പുള്ളിമാനേ, കസ്തൂരി മണക്കുന്നല്ലോ കാറ്റേ തുടങ്ങി എത്രയോ ഗാനങ്ങളിൽ ഞങ്ങൾ ഒരുമിച്ചു.

അഞ്ചുവർഷംമുമ്പാണ്‌ ഞാനും തമ്പിയും ഞങ്ങളുടെ അഞ്ഞൂറാമത്തെ പാട്ടിനുവേണ്ടി തിരുവനന്തപുരത്തെ മരിയൻ റെക്കോഡിങ്‌ സ്റ്റുഡിയോയിൽ ഒത്തുചേർന്നത്‌; ‘അമ്മയ്ക്കൊരു താരാട്ട്‌’ എന്ന ചിത്രത്തിനുവേണ്ടി. തമ്പിതന്നെ സംവിധാനംചെയ്ത ഈ ചിത്രത്തിലെ ഗാനങ്ങൾക്ക്‌ ഈണമിട്ടതും അദ്ദേഹം തന്നെ. 444 ചിത്രങ്ങളിലാണ്‌ ഞാനും വയലാർ രാമവർമയും ഒന്നിച്ചത്‌.

Content Highlights: KJ Yesudas on Sreekumaran Thampi, 80th birthday, evergreen Malayalam songs