ഉശിരോടെ 'ഏക്താ ബോസ്' പാടി ഉണ്ണി മുകുന്ദന്, ഷൈലോക്കിലെ ഗാനം
January 22, 2020, 09:07 PM IST
മമ്മൂട്ടി പ്രധാനവേഷത്തിലെത്തുന്ന ഷൈലോക്കിലെ പ്രൊമോ ഗാനം പുറത്തിറങ്ങി. ഉണ്ണി മുകുന്ദന്റെ ശബ്ദത്തില്‍ ഏക്താ ബോസ് എന്ന് തുടങ്ങുന്ന ഗാനം തരംഗമായിക്കൊണ്ടിരിക്കുകയാണ്.
പ്രകാശ് അലക്സ് ആണ് സംഗീതമൊരുക്കിയിരിക്കുന്നത്. ലിങ്കു എബ്രഹാമിന്റേതാണ് വരികള്‍. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ഷൈലോക്ക് നിര്‍മിച്ചിരിക്കുന്നത് ജോബി ജോര്‍ജ്ജാണ്. ജനുവരി 23 ന് ചിത്രം പുറത്തിറങ്ങും.