മാസ്റ്റര്‍പീസ് എന്ന ചിത്രത്തിനു ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഷൈലോക്ക്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിന് വന്‍ വരവേല്പ് നല്‍കുകയാണ് ആരാധകര്‍. ഇത് മൂന്നാം തവണയാണ് മമ്മൂട്ടി അജയ്യുടെ ചിത്രത്തില്‍ നായകനാകുന്നത്.
ശക്തനായ പ്രതിനായകനായാണ് ഇക്കുറി മെഗാസ്റ്റാറിന്റെ വരവ്. ഒരു മാസ് ത്രില്ലര്‍ ചിത്രത്തിന്റെ എല്ലാ ചേരുവകളും ചിത്രത്തിനുണ്ടെന്ന് ടീസര്‍ സൂചിപ്പിക്കുന്നു. അനീസ് ഹമീദ്, ബിബിന്‍ മോഹന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. റെനഡിവ് ആണ് ഛായാഗ്രഹണം. ബി കെ ഹരിനാരായണന്‍, വിവേക, രാജ് കിരണ്‍ എന്നിവരുടെ വരികള്‍ക്ക് ഗോപി സുന്ദര്‍ സംഗീതം പകരുന്നു. ജോബി ജോര്‍ജ് നിര്‍മ്മിക്കുന്ന ചിത്രം അടുത്ത വര്‍ഷം പുറത്തിറങ്ങും.
Content Highlights : Mammooty action and dialogue Shylock movie teaser