​ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ മരണകാരണം ഹൃദയാഘാതമാണെന്ന് മെഡിക്കൽ ബുള്ളറ്റിൻ. അദ്ദേഹത്തിന്റെ മരണത്തിന് പിന്നാലെ ചെന്നൈയിലെ എംജിഎം ഹെൽത്ത് കെയർ പുറത്തുവിട്ട വാർത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 

ശ്വാസതടസ്സം നേരിട്ടതിനു പിന്നാലെ സംഭവിക്കുന്ന ഹൃദയാഘാതമാണ് അദ്ദേഹത്തിന് നേരിട്ടതെന്നും മെഡിക്കൽ സർവ്വീസസ് അസിസ്റ്റൻറ് ഡയറക്ടർ ഡോ. അനുരാധ ഭാസ്കരൻ പുറത്തുവിട്ട വാർത്താക്കുറിപ്പിൽ പറയുന്നു.

ഓഗസ്റ്റ് 5ന് കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെയാണ് എസ് പി ബാലസുബ്രഹ്മണ്യത്തെ എംജിഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ഇത് കൊവിഡ് ന്യുമോണിയയായി രൂപാന്തരം പ്രാപിച്ചതോടെ ഓഗസ്റ്റ് 14ന് അദ്ദേഹത്തെ വെൻറിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. ഈ മാസം നാലിന് നടത്തിയ പരിശോധനയിൽ അദ്ദേഹത്തിന് കോവിഡ് നെ​ഗറ്റീവ് ആവുകയായിരുന്നു.  എങ്കിലും വെന്റിലേറ്ററിൽ തന്നെ തുടർന്ന എസ്.പി.ബിയുടെ ആരോ​ഗ്യനില വ്യഴാഴ്ച്ച രാത്രിയോടെയാണ് മോശമാവുന്നത്.

തുടർന്ന് വെള്ളിയാഴ്ച്ച രാവിലെ അദ്ദേഹത്തിന്റെ കുടുബാം​ഗങ്ങളെ ആശുപത്രിയിലേക്ക് വിളിപ്പിക്കുകയും ഒന്നേ കാലോടെ  മരണം സ്ഥിരീകരിക്കുകയുമായിരുന്നു.

Content Highlights : SP Balasubrahmanyam death reason Cardio Respiratory Arrest Medical bullettin