ന്തരിച്ച ഗായകന്‍ എസ്.പി. ബാലസുബ്രഹ്മണ്യത്തെ അനുസ്മരിക്കുകയാണ് പഴയകാല നായിക ഭാഗ്യശ്രീ എന്ന ഭാഗ്യലക്ഷ്മി.

"ഞാനും രമ്യാകൃഷ്ണനും ഉപനായികയും നായികയുമായി അഭിനയിച്ച 'ബ്രിന്ദാവന 'എന്ന തെലുങ്ക് സിനിമയിലെ 'ആ റോജു നാറാണി ചിരു നവ്വ് ചൂസി അനുകുന്ന യേതോ നവ്വണി ഈ റോ ജേനാക്കു റ്റെലിസിന്‍ഡിയ്യാ നവ്വ്‌നാ ഡാഗുണ്ടി ലവ്വനി ' എന്ന ഗാനം എസ്പി ബാലസുബ്രഹ്മണ്യം സാറും ജാനകി അമ്മയും ചേര്‍ന്നാണ് പാടിയത്. രാജേന്ദ്ര പ്രസാദ് ഗാരുവും രമ്യ അക്കയും ഞാനും തിരുപ്പതിയിലെ ഗാര്‍ഡനില്‍ എസ്പി ബിയുടെ ഗാനത്തിനൊപ്പം ചടുലമായി നൃത്തം ചെയ്തത് ഇന്നലെ എന്ന പോലെ ഞാനോര്‍ക്കുന്നു. 

നാഗ്രയില്‍ കൂടി അദ്ദേഹത്തിന്റെ പൗരുഷമാര്‍ന്ന ശബ്ദം ഒഴുകി വരുമ്പോള്‍ നമുക്ക് തന്മയത്വത്തോടെ അഭിനയിക്കാന്‍ കഴിയുമായിരുന്നു. മദിരാശിയില്‍ വച്ച് അദ്ദേഹത്തെ നേരില്‍ കാണുമ്പോള്‍ എന്റെ ആശംസകള്‍ അറിയിക്കാനും മടിച്ചിരുന്നില്ല. മനസ്സിന്  എന്തെങ്കിലും ചെറിയ ദുഃഖങ്ങള്‍ അലട്ടുമ്പോള്‍ അദ്ദേഹത്തിന്റെ ഇളയരാജ സാറുമായി ചേര്‍ന്നുള്ള ഗാനങ്ങള്‍ കേട്ടാല്‍ പെട്ടെന്നുതന്നെ വല്ലാത്ത ഒരു ഊര്‍ജ്ജം ലഭിക്കുമായിരുന്നു.

 

കോടിക്കണക്കിന് ആരാധകരുടെ കൂടെ ഞാനും അദ്ദേഹത്തിന് ആരോഗ്യം തിരിച്ചുകിട്ടാന്‍ പ്രാര്‍ത്ഥിച്ചിരുന്നു എങ്കിലും എല്ലാം വിഫലമായി. അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞു. നിറകണ്ണുകളോടെ അദ്ദേഹത്തിന് യാത്രാമൊഴിയേകുന്നു. ഇനിയില്ല ഇതുപോലൊരു ഗാനഗന്ധര്‍വന്‍ നമ്മുടെ ജീവിതത്തില്‍ എന്ന സത്യം ഉള്‍കൊള്ളാന്‍ കഴിയുന്നില്ല".

Content Highlights: SP Balasubrahmanyam, Actress Bhagyasree on SPB, Brindavana Telugu Old Movie