തിഹാസഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ വിയോഗവാര്‍ത്ത വരുത്തിയ ഞെട്ടലിലാണ് ആരാധകര്‍. ചെന്നൈ അലുമ്പാക്കം നെൽസൺമാണിക്കം റോഡിലുള്ള എം.ജി.എം ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 1.04നായിരുന്നു അന്ത്യം. ഓഗസ്റ്റ് അഞ്ചിനാണ് കോവിഡ് ബാധിച്ച അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

തെന്നിന്ത്യന്‍ ഭാഷകള്‍, ഹിന്ദി എന്നിവയുള്‍പ്പെടെ 16 ഇന്ത്യന്‍ ഭാഷകളിലായി 40,000ത്തിലധികം ഗാനങ്ങള്‍ അദ്ദേഹം പാടിയിട്ടുണ്ട്. ആറ് ദേശീയ പുരസ്‌കാരങ്ങളും ആന്ധ്രപ്രദേശ് സര്‍ക്കാരിന്റെ 25 നന്ദി പുരസ്‌കാരങ്ങളും കലൈമാമണി, കര്‍ണാടക, തമിഴ്‌നാട് സര്‍ക്കാരുകളുടെ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. ബോളിവുഡ്, ദക്ഷിണേന്ത്യന്‍ ഫിലിംഫെയര്‍ പുരസ്‌കാരങ്ങളും ലഭിച്ചിരുന്നു. 

എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ ഹിറ്റ് ഗാനങ്ങളില്‍ ചിലത് കേള്‍ക്കാം

ഇളയനിലാ പൊഴികിറതേ

മണ്ണില്‍ ഇന്ത കാതലന്‍ട്രി...

ഓം നമഹ...

സുന്ദരീ കണ്ണാല്‍ ഒരു...

മലരേ മൗനമാ...

താരാപഥം ചേതോഹരം

ദില്‍ ദീവാനാ...

ബഹുത് പ്യാര്‍ കര്‍തേ ഹേ...

വന്തേണ്ടാ പാല്‍ക്കാരന്‍...

എങ്കേയും എപ്പോതും സംഗീതം...

കാതല്‍ റോജാവേ...

നാന്‍ ഓട്ടോക്കാരന്‍ ഓട്ടോക്കാരന്‍...

നെഞ്ചില്‍ കഞ്ചബാണം...

തുംസേ മില്‍നേ കീ തമന്നാ ഹേ...

സാതിയേ തൂനേ ക്യാ കിയാ...

പെഹലാ പെഹലാ പ്യാര്‍ ഹേ...

പൂവോമാ ഊര്‍ഹോളം...

 

കുയില പുടിച്ച്...

 

ശങ്കരാ.. നാദശരീരാ...

 

ഓംകാര നാദാനു...

 

Content Highligts: hit songs of sp balasubramaniam