ന്തരിച്ച ഇതിഹാസ ​ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യത്തിന് ആദരാഞ്ജലികളുമായി നടൻ ​ഗിന്നസ് പക്രു. എസ്.പി.ബിയുമൊത്തുള്ള ഓർമചിത്രം പങ്കുവച്ചാണ് ​ഗിന്നസ് പക്രുവിന്റെ കുറിപ്പ്.

”വേദിക്കു പുറകിൽ. മടിയിലിരുത്തി ഒരു ചിത്രം…. ഗിന്നസ്, ഗിന്നസിന്റെ മടിയിൽ എന്നൊരു കമന്റും ചിരിയും……..അദ്ദേഹത്തിനു തുല്യം അദ്ദേഹം മാത്രം…. പ്രണാമം.” എന്നാണ് പക്രു ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്.

ചെന്നൈ അരുമ്പാക്കം നെൽസൺമാണിക്കം റോഡിലുള്ള എം.ജി.എം. ആശുപത്രിയിൽ ചികിത്സയിലിരിക്കെ സെപ്തംബർ 25 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.04-ന് ആയിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ഓഗസ്റ്റ് അഞ്ചിനാണ് കോവിഡ് ബാധിച്ച അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

വേദിക്കു പുറകിൽ മടിയിലിരുത്തി ഒരു ചിത്രം.... ഗിന്നസ്, ഗിന്നസിൻ്റെ മടിയിൽ എന്നൊരു കമൻ്റും ചിരിയും........ അദ്ദേഹത്തിനു തുല്യം അദ്ദേഹം മാത്രം.... പ്രണാമം🌹🙏🏼

Posted by Guinnespakru on Friday, September 25, 2020

ഇതിനിടെ, സെപ്റ്റംബർ ഏഴിന് കോവിഡ് നെ​ഗറ്റീവ് ആയെങ്കിലും ശ്വസനസംബന്ധമായ ​പ്രശ്നങ്ങൾ അലട്ടുന്നതിനാൽ അദ്ദേഹത്തെ വെന്റിലേറ്ററിൽനിന്നും മാറ്റിയിരുന്നില്ല. അദ്ദേഹത്തിന്റെ ആരോ​ഗ്യനിലയിൽ പുരോ​ഗതിയുണ്ടെന്നും ചികിത്സയോട്‌ പ്രതികരിക്കുന്നുണ്ടെന്നും മകൻ എസ്.പി. ചരൺ സോഷ്യൽ മീഡിയിലൂടെ വ്യക്തമാക്കിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം അദ്ദേ​ഹത്തിന്റെ ആരോ​ഗ്യനില മോശമായതായി ആശുപത്രി വൃത്തങ്ങൾ അറിയിക്കുകയായിരുന്നു.

Content Highlights : Guiness Pakru remembers SP Balasubrahmanyam