തിഹാസഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ വിയോഗം വരുത്തിയ ആഘാതത്തിലാണ് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും ആരാധകരുമൊക്കെ. തമിഴ് സിനിമാ സംവിധായകനായ ശങ്കര്‍ എസ്പിബിക്ക് ആദരാഞ്ജലിയര്‍പ്പിച്ച് പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്. പ്രേക്ഷകരിലേക്ക് എത്തും മുമ്പുതന്നെ ഗാനങ്ങള്‍ ഹിറ്റാവാന്‍ ഭാഗ്യം ലഭിച്ചയാളാണ് എസ്പിബി എന്ന് ശങ്കര്‍ കുറിക്കുന്നു. 

''വളരെ കുറച്ച് ഗായകര്‍ക്ക് മാത്രമേ ആ ഗുണം കിട്ടിയിട്ടുള്ളു, അവര്‍ ഒരു ഗാനം ആലപിക്കും, അതു പ്രേക്ഷകരിലേക്ക് എത്തുംമുമ്പു തന്നെ ഹിറ്റാവുകയും ചെയ്യും. എസ്പിബി സര്‍ അത്തരത്തിലൊരാളായിരുന്നു. നമുക്ക് അദ്ദേഹത്തെ നഷ്ടമായി, അദ്ദേഹത്തിന്റെ ശബ്ദത്തെയല്ല. അത് എപ്പോഴും ഈ വായുവില്‍ തന്നെയുണ്ടാകും''- ശങ്കര്‍ കുറിച്ചു. 

Only a very few singers have the quality,they sing a song and it will be a hit even before it reaches the audience. SPB sir was the top among them. We lost him, not his voice. It will always be in the air🙏

Posted by Shankar on Friday, September 25, 2020

കാതലന്‍ എന്ന സിനിമയുടെ ചിത്രീകരണസ്ഥലത്തു നിന്നുള്ള ചിത്രംസഹിതമാണ് ശങ്കറിന്റെ കുറിപ്പ്. ചിത്രത്തില്‍ പ്രഭുദേവയുടെ അച്ഛന്റെ കഥാപാത്രമായി വേഷമിട്ടത് എസ്പിബിയായിരുന്നു. പ്രഭുദേവയ്ക്കും എസ്പിബിക്കും മറ്റു സഹപ്രവര്‍ത്തകര്‍ക്കുമൊപ്പമുള്ള ചിത്രമാണ് പങ്കുവച്ചത്.

Content Highlights: director shankar facebook note about spb death