തലമുറകളെ വിസ്മയിപ്പിച്ച ആ നാദം ഇനിയില്ല. അനശ്വര ​ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യം ഓർമയായി. അതീവ ​ഗുരുതരാവസ്ഥയിൽ എന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചപ്പോഴും അദ്ദേഹത്തിന്റെ തിരിച്ചു വരവിനായി പ്രാർഥനയിലായിരുന്നു ആരാധകരും സിനിമാ ലോകവും. ആ

പ്രാർഥനകൾ അസ്ഥാനത്താക്കിയാണ് അദ്ദേഹത്തിന്റെ യാത്ര. പ്രിയ ​ഗായകന് യാത്രാമൊഴി നേരുകയാണ് സിനിമാ ലോകം. 

തകർത്തു കളഞ്ഞു എന്ന ഒറ്റ വാക്കിലാണ് പ്രിയ ​ഗായകന്റെ വിയോ​ഗത്തെ കുറിച്ച് സം​ഗീത സംവിധായകൻ എ.ആർ റഹ്മാൻ പ്രതികരിച്ചത്. 

സർ, അങ്ങേയ്ക്ക് ഞങ്ങളെ ഇതുപോലെ ഉപേക്ഷിച്ച് പോവാൻ കഴിയില്ല എന്നാണ് നടി ഖുശ്ബു കുറിച്ചത്.  

ഒരു യു​ഗത്തിന്റെ അന്ത്യം... അങ്ങും അങ്ങയുടെ സം​ഗീതവും എന്നെന്നും ഞങ്ങളുടെ ഹൃദയത്തിൽ നിലനിൽക്കും ..​ഗായിക സുജാത മോഹൻ കുറിച്ചു.

An era is over. Music will never be the same. World will never be the same. Words are not enough to Thank him for...

Posted by K S Chithra on Friday, 25 September 2020

 ചെന്നൈ അരുമ്പാക്കം നെൽസൺമാണിക്കം റോഡിലുള്ള എം.ജി.എം. ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.04ന് ആയിരുന്നു അദ്ദേഹത്തിന്റെ  അന്ത്യം. ഓഗസ്റ്റ് അഞ്ചിനാണ് കോവിഡ് ബാധിച്ച അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഓഗസ്റ്റ് 13 രാത്രി വരെ ആരോഗ്യനില തൃപ്തികരമായിരുന്നു.

 
 
 
 
 
 
 
 
 
 
 
 
 

Rest in peace #SPB sir! 🙏

A post shared by Prithviraj Sukumaran (@therealprithvi) on

ഇതിനിടെ സെപ്റ്റംബറിൽ കോവിഡ് നെ​ഗറ്റീവ് ആയെങ്കിലും ശ്വസന സംബന്ധമായ ​പ്രശ്നങ്ങൾ  അലട്ടുന്നതിനാൽ അദ്ദേഹത്തെ വെന്റിലേറ്ററിൽ നിന്നും  മാറ്റിയിരുന്നില്ല. അദ്ദേഹത്തിന്റെ ആരോ​ഗ്യ നിലയിൽ പുരോ​ഗതിയുണ്ടെന്നും ഫിസിയോ തെറാപ്പിയോട് പ്രതികരിക്കുന്നുണ്ടെന്നും മകൻ എസ്.പി ചരൺ സോഷ്യൽ മീഡിയിലൂടെ വ്യക്തമാക്കിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം അദ്ദേ​ഹത്തിന്റെ ആരോ​ഗ്യനില മോശമായതായി ആശുപത്രി വൃത്തങ്ങൾ അറിയിക്കുകയായിരുന്നു. 

 
 
 
 
 
 
 
 
 
 
 
 
 

എസ്. പി ബാലസുബ്രഹ്മണ്യം (spb) balu sir !! ഓർമ വെക്കുന്നതിനു മുന്നേ തന്നെ ഞാൻ കേട്ടു തുടങ്ങിയ ശബ്ദം ; ഒരുപക്ഷെ അമ്മയുടെയോ അച്ഛന്റെയോ ശബ്ദത്തിനേക്കാൾ കേട്ടത് ഈ സ്വരം ആയിരിക്കില്ലേ.. ജീവിതത്തിൽ എന്നെങ്കിലും അടുത്ത് കണ്ടു കേൾക്കാൻ ആഗ്രഹിച്ച മഹാ പ്രതിഭാസം !! അദ്ദേഹം എവിടെയും പോകുന്നില്ല.. ആ സ്വരവും സംഗീതവും നിലയ്ക്കുന്നില്ല !! എങ്കിലും I miss you sir... we will miss you sir.. 😞😞 ശതകോടി പ്രണാമം 🙏🏻 #spb #spbalasubramaniam #balusir #music #legend #love #alwaysandforever #uwillliveforever #respect #endofanera #oneandonly #restinpeace #prayers

A post shared by Radhika Official 🧚🏻‍♀️ (@radhika_rezia) on

വൈകിട്ട് നാലു മണിക്ക് മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകും. വീട്ടിൽ 4.30 മുതൽ പൊതുദർശനം ഉണ്ടാകും. റെഡ്ഹിൽസിന് സമീപത്തെ താമരെപ്പാക്കത്തായിരിക്കും സംസ്‌കാരം. സമയം തീരുമാനിച്ചിട്ടില്ല.

Content Highlights : celebrities Condolence S P balasubrahmanyam death legendary singer passes away