വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായെത്തിയ രണ്ട് എന്ന ചിത്രത്തിന് ആശംസയുമായി സംവിധായകൻ ഷിബു ​ഗം​ഗാധരൻ. ആരും തൊടാൻ മടിക്കുന്ന ഒരു പ്രമേയത്തെ അനായാസമായിട്ടാണ് തിരക്കഥാകൃത്ത് ബിനു ലാൽ ഉണ്ണിയും സംവിധായകൻ സുജിത് ലാലും കൈകാര്യം ചെയ്തിരിക്കുന്നതെന്നും വിഷ്ണു ഉണ്ണിക്കൃഷ്ണൻ ഹൃദയത്തിൽ തൊടുന്ന അഭിനയമാണ് കാഴ്ച വയ്ക്കുന്നതെന്നും ഷിബു ഫെയ്സ്ബുക്കിൽ കുറിച്ചു

ഷിബു ​ഗം​ഗാധരൻ പങ്കുവച്ച കുറിപ്പ്

രണ്ട് ''' നമ്മൾ 'ഒന്നായി' കാണേണ്ട സിനിമ....
ആരും തൊടാൻ മടിക്കുന്ന ഒരു പ്രമേയത്തെ എത്ര അനായാസമായിട്ടാണ് തിരക്കഥാകൃത്ത് ബിനു ലാൽ ഉണ്ണിയും സംവിധായകൻ സുജിത് ലാലും (രണ്ടു പേരും സിനിമയിൽ പുതുതായി എത്തിയവർ) കൈകാര്യം ചെയ്തിരിക്കുന്നത്....

''രണ്ട് " മതങ്ങൾക്കിടയിൽ നിസ്സഹായരായി നിൽക്കേണ്ടി വരുന്ന ഇന്ത്യയിലെ ചെറുപ്പക്കാരുടെ പ്രതിനിധിയായി വാവ (വിഷ്ണു ഉണ്ണികൃഷ്ണൻ ) ഹൃദയത്തിൽ തൊടുന്ന അഭിനയമാണ് കാഴ്ച വയ്ക്കുന്നത്. ചിത്രത്തിലെ കലാഭവൻ റഹ്മാൻ്റെ സാന്നിദ്ധ്യം ശ്രദ്ധേയമാണ്......
ഇർഷാദും ടിനി ടോമും സുധി കോപ്പയും ഗോകുലും മെറീന മൈക്കിളും  മനസ്സിൽ മായാതെ നിൽക്കുന്നു..

ജനുവരി 7നാണ് ചിത്രം തീയേറ്ററുകളിൽ പ്രദർശനത്തിനെത്തിയത്. സുജിത് ലാല്‍ സംവിധാനവും ബിനുലാല്‍ ഉണ്ണി രചനയും നിര്‍വ്വഹിച്ച ചിത്രം ഹെവന്‍ലി മൂവീസിന്റെ ബാനറില്‍ പ്രജീവ് സത്യവ്രതനാണ് നിർമിച്ചത്. 

മാറിവരുന്ന ജാതിമത രാഷ്ട്രീയ പരിസരങ്ങളെയും ഭയങ്ങളെയും ആക്ഷേപഹാസ്യത്തില്‍ നോക്കിക്കാണുന്ന ചിത്രമാണ് രണ്ട്. എല്ലാ മനുഷ്യരെയും ഒരുപോലെ കാണാന്‍ ശ്രമിക്കുന്ന വാവ എന്ന ചെറുപ്പക്കാരനായ നാട്ടിന്‍പുറത്തുകാരന്റെ ജീവിതത്തിലൂടെയുള്ളൊരു സഞ്ചാരമാണ് ചിത്രം.
                                
അന്ന രേഷ്മ രാജന്‍, ടിനിടോം, ഇര്‍ഷാദ്, കലാഭവന്‍ റഹ്‌മാന്‍ , സുധി കോപ്പ, ബാലാജിശര്‍മ്മ, ഗോകുലന്‍, സുബീഷ്‌സുധി, രാജേഷ് ശര്‍മ്മ, മുസ്തഫ, വിഷ്ണു ഗോവിന്ദ്, ബാബു അന്നൂര്‍, സ്വരാജ് ഗ്രാമിക, രഞ്ജിത് കാങ്കോല്‍, ജയശങ്കര്‍, ബിനു തൃക്കാക്കര, രാജേഷ് മാധവന്‍, രാജേഷ് അഴീക്കോടന്‍, കോബ്ര രാജേഷ്, ജനാര്‍ദ്ദനന്‍ , ഹരി കാസര്‍ഗോഡ്, ശ്രീലക്ഷ്മി, മാല പാര്‍വ്വതി, മറീന മൈക്കിള്‍, മമിത ബൈജു, പ്രീതി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. 

ബാനര്‍ - ഹെവന്‍ലി മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്, നിര്‍മ്മാണം - പ്രജീവ് സത്യവ്രതന്‍ , സംവിധാനം - സുജിത് ലാല്‍ , ഛായാഗ്രഹണം - അനീഷ് ലാല്‍ ആര്‍ എസ്, കഥ, തിരക്കഥ, സംഭാഷണം - ബിനുലാല്‍ ഉണ്ണി, എഡിറ്റിംഗ് - മനോജ് കണ്ണോത്ത്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - ടിനിടോം, മാനേജിംഗ് ഡയറക്ടര്‍ - മിനി പ്രജീവ്, ലൈന്‍ പ്രൊഡ്യൂസര്‍ - അഭിലാഷ് വര്‍ക്കല, ഗാനരചന - റഫീഖ് അഹമ്മദ്, സംഗീതം - ബിജിപാല്‍, ആലാപനം - കെ കെ നിഷാദ്, ചമയം - പട്ടണം റഷീദ്, പട്ടണം ഷാ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ജയശീലന്‍ സദാനന്ദന്‍ , കല- അരുണ്‍ വെഞാറമൂട്, വസ്ത്രാലങ്കാരം - അരുണ്‍ മനോഹര്‍, ത്രില്‍സ് - മാഫിയ ശശി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ - ചാക്കോ കാഞ്ഞൂപ്പറമ്പന്‍ , അസ്സോസിയേറ്റ് ഡയറക്ടേഴ്‌സ് - കൃഷ്ണവേണി, വിനോജ് നാരായണന്‍ , അനൂപ് കെ എസ് , സംവിധാന സഹായികള്‍ - സൂനകൂമാര്‍ , അനന്ദു വിക്രമന്‍ , ശരത്, ചീഫ് ക്യാമറ അസ്സോസിയേറ്റ് - ബാല, ക്യാമറ അസ്സോസിയേറ്റ്‌സ് - അഖില്‍ , രാമനുണ്ണി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് - രാജേഷ് എം സുന്ദരം, പ്രൊഡക്ഷന്‍ മാനേജര്‍ - രാഹുല്‍ , ഫിനാന്‍സ് കണ്‍ട്രോളര്‍ - സതീഷ് മണക്കാട്, പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ - സണ്ണി താഴുത്തല , ലീഗല്‍ കണ്‍സള്‍ട്ടന്റ് -അഡ്വക്കേറ്റ്‌സ് അന്‍സാരി & അയ്യപ്പ, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്‌സ് -ഹരി & കൃഷ്ണ, ഡിസൈന്‍സ് - ഓള്‍ഡ് മോങ്ക്‌സ് , അക്കൗണ്ട്‌സ് - സിബി ചന്ദ്രന്‍ , ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് -എന്റര്‍ടെയ്ന്‍മെന്റ് കോര്‍ണര്‍, സ്റ്റുഡിയോ - ലാല്‍ മീഡിയ, അഡ്മിനിസ്‌ട്രേഷന്‍ - ദിലീപ്കുമാര്‍ (ഹെവന്‍ലി ഗ്രൂപ്പ് ), ലൊക്കേഷന്‍ മാനേജര്‍ - ഏറ്റുമാനൂര്‍ അനുക്കുട്ടന്‍, ഓണ്‍ലൈന്‍ ഡിസൈന്‍സ് - റാണാ പ്രതാപ് , വിതരണം - അനന്യ ഫിലിംസ്, സ്റ്റില്‍സ് - അജി മസ്‌കറ്റ്, പിആര്‍ഓ - അജയ് തുണ്ടത്തില്‍.

Content Highlights : Shibu Gangadharan about Randu movie stariing Vishnu Unnikrishnan Anna Rajan