ന്ത്യന്‍ സിനിമയുടെ നൃത്തനായകന്‍ പ്രഭുദേവയുടെ നേതൃത്വത്തിലുള്ള മാതൃഭൂമി ലൈവ് വിത്ത് ദ ലജന്റ്‌സ് ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ അരങ്ങേറും.

ഏപ്രില്‍ ഇരുപതിന് നടക്കുന്ന പ്രഭുദേവാ ഡാന്‍സ് കണ്‍സര്‍ട്ടിന്റെ പ്രഖ്യാപനം ദുബായിലെ ക്ലബ് എഫ് എം സ്റ്റുഡിയോവില്‍ പ്രഭുദേവ നടത്തി.

PrabhuDevaമാതൃഭൂമി ഒരുക്കിയ എ.ആര്‍ റഹ്മാന്‍ ലൈവിന് വേദിയായ ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ തന്നെയാണ് പ്രഭുദേവയും കൂട്ടരും യുഎഇ ഇന്നുവരെ കാണാത്ത നൃത്തവും പാട്ടും താളവും ഇഴചേരുന്ന സായാഹ്നത്തിന് വേദിയാവുക. പ്രഭുദേവക്കൊപ്പം താളമിട്ട് ശിവമണിയും പാട്ട് പാടി ശങ്കര്‍ മഹാദേവനും ഒപ്പമുണ്ടാകും.

പ്രഭുദേവയുടെ ചലനത്തില്‍ സിനിമാ ആസ്വാദകരുടെ മനസ്സില്‍ പതിഞ്ഞ പഴയപാട്ടുകള്‍ മുതല്‍ പുതുപാട്ടുകള്‍ വരെ ഷാര്‍ജയിലെ വേദിയില്‍ എത്തുമെന്നും എല്ലാവര്‍ക്കും ആസ്വദിക്കാന്‍ കഴിയുന്ന കലാവിരുന്നാകും മാതൃഭൂമി ലൈവ് വിത്ത് ദ ലജന്റ്‌സ് എന്ന് പ്രഭുദേവ പറഞ്ഞു.