കാതലന്‍ സിനിമയിലെ അടിപൊളിപ്പാട്ടിന്റെ താളത്തിലാണ് പ്രഭുദേവ സ്റ്റേജിലേക്കെത്തിയത്. സ്റ്റേജിനടിയില്‍ നിന്നും ഉയര്‍ന്നുപൊങ്ങിക്കൊണ്ടായിരുന്നു വരവ്. ആരാധകരെ ഇളക്കിമറിച്ച ഗാനത്തിന്റെ അകമ്പടിയില്‍ പ്രഭുദേവ വേഗംകൂടിയ സ്വന്തം നമ്പറുകള്‍കൂടി പുറത്തെടുത്തു. പാട്ടും നൃത്തവും സിരകളില്‍ ആവേശം നിറച്ചപ്പോള്‍ കാഴ്ച കണ്ടിരുന്ന ആരാധകര്‍ ഇരിപ്പിടത്തില്‍ നിന്നെഴുന്നേറ്റ് നൃത്തം ചവിട്ടാന്‍ തുടങ്ങി. സുരക്ഷാ ഉദ്യോഗസ്ഥര്‍ കാഴ്ചക്കാരെ അടക്കിയിരുത്താന്‍ പലതവണ പ്രയാസപ്പെട്ടു. മിന്‍സാരകനവിലെ ഗാനം ശ്വാസമടക്കിപ്പിടിച്ചാണ് ആള്‍ക്കൂട്ടം ആസ്വദിച്ചത്.

സ്റ്റേജിലെ റാംപില്‍ ഉയര്‍ന്നുപൊങ്ങിയ പ്രണിത പ്രഭുദേവയ്‌ക്കൊപ്പം മത്സരിച്ചാടുകയായിരുന്നു. കബാലിയില്‍ രജനിയുടെ മകളായെത്തി സിനിമാപ്രേമികളുടെ മനസ്സിലിടം നേടിയ ധന്‍സിക കബാലിയിലെ പാട്ടിനൊപ്പം തന്നെയാണ് ചുവടുവച്ചത്. നൃത്തത്തിനൊപ്പം ആയോധനകലയിലെ ചുവടുകളും ചേര്‍ത്തുവച്ചായിരുന്നു സ്‌റ്റൈല്‍ മന്നന്റെ ഞെരിപ്പു...ഗാനം വേദിയിലേക്കെത്തിയത്.

Content Highlights: PrabhuDeva Dance Concert Live With The Legend