വലിയ ഇടവേളയ്ക്കുശേഷം ജോഷി തിരിച്ചെത്തുന്ന ചിത്രമാണ് പൊറിഞ്ചു മറിയം ജോസ്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ വ്യത്യസ്തമാണ് ഈ ജോഷി ചിത്രത്തിന്റെ പ്രമേയവും അവതരണവും. ജോഷി ചിത്രങ്ങളില്‍ കണ്ടുപരിചിതമല്ലാത്ത ഒരു ശൈലി.
ജോജുവും നൈല ഉഷയും ചെമ്പന്‍ ജോസും ടൈറ്റില്‍ റോളുകളില്‍ എത്തുന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ നല്‍കുന്ന സൂചനയും അതുതന്നെ. കഥാപാത്രങ്ങളെയും കഥാഗതിയെയും കുറിച്ചുള്ള രസകരമായ ചൂണ്ടുപലകകളാണ് ട്രെയ്ലര്‍ നല്‍കുന്നത്. സലീം കുമാര്‍, വിജയരാഘവന്‍, ടി.ജി.രവി, ഫുട്ബോള്‍ താരം ഐ.എം.വിജയന്‍ എന്നിവരും ശ്രദ്ധേയമായ വേഷങ്ങളില്‍ ചിത്രത്തില്‍ എത്തുന്നുണ്ട്.
റെജിമോനും ബാദുഷയും സൂരജ്.പി. എസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. അഭിലാഷ് എന്‍.ചന്ദ്രന്റേതാണ് രചന. ബി.കെ.ഹരിനാരായണന്‍, ജോപോള്‍, അങ്കമാലി ഫ്രാന്‍സിസ്, ജ്യോതിഷ് ടി കാശി എന്നിവരാണ് ഗാനചന. സംഗീതം ജേക്സ് ബിജോയ്. എഡിറ്റിങ് ശ്യാം ശശിധരന്‍, ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പള്ളി.
Content Highlights: Porinju Mariyam Jose Official Trailer Joshiy Joju Nyla Usha Chemban Vinod Jakes Bejoy