ജോഷി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് പൊറിഞ്ചു മറിയം ജോസ്. ജോജു ജോര്‍ജ്, ചെമ്പന്‍ വിനോദ്, നൈല ഉഷ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.
ചിത്രത്തില്‍ പുത്തന്‍പള്ളി ജോസ് ആയി ചെമ്പന്‍ വിനോദും ആലപ്പാട്ട് മറിയമായി നൈല ഉഷയും കാട്ടാളന്‍ പൊറിഞ്ചുവായി ജോജു ജോര്‍ജ്ജും വേഷമിടുന്നു. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സ് അവതരിപ്പിച്ച്, കീര്‍ത്തന മൂവീസിന്റെ ബാനറില്‍ റെജിമോന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് അഭിലാഷ് എന്‍ ചന്ദ്രന്‍ ആണ്. അജയ് ഡേവിഡ് കാച്ചപ്പിള്ളി ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയും എഡിറ്റ് ചെയ്യുന്നത് ശ്യാം ശശിധരനും ആണ്.
ചാന്ദ് വി ക്രിയേഷന്‍സ് ആണ് പൊറിഞ്ചു മറിയം ജോസ് കേരളത്തില്‍ വിതരണം ചെയ്യാന്‍ പോകുന്നത്. ചിത്രം ഉടന്‍ റിലീസിനെത്തും.
ജോസഫ് എന്ന ചിത്രത്തിന് ശേഷം ജോജു നായകന്‍ ആയി എത്തുന്ന ചിത്രമാണ് പൊറിഞ്ചു മറിയം ജോസ്. മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ടില്‍ പിറന്ന ലുസിഫറിലാണ് നൈല ഉഷ അവസാനമായി അഭിനയിച്ചത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ട് എന്ന ചിത്രമാണ് ചെമ്പന്‍ വിനോദിന്റെ ഇനി റിലീസ് ചെയ്യാന്‍ ഉള്ള പ്രധാന ചിത്രം.
Content Highlights : porinju mariam jose motion poster