കോഴിക്കോട്: മുപ്പത് വര്‍ഷത്തിന് ശേഷം കോഴിക്കോട് നഗരത്തിലെത്തിയ ഗസല്‍ ഗായകന്‍ പങ്കജ് ഉധാസിന് കോഴിക്കോട് നല്‍കിയത് ഹൃദയം നിറഞ്ഞ സ്വീകരണം. സ്വപ്‌നനഗരിയില്‍ നടന്ന ഗസല്‍ സന്ധ്യയെ കയ്യടികളോടെയായിരുന്നു ആസ്വാദകര്‍ സ്വീകരിച്ചത്. 

ഓരോ ഗാനവും സംഗീതപ്രേമികളെ ആസ്വാദനത്തിന്റെ പരകോടിയിലെത്തിച്ചു. മാതൃഭൂമി ഡോട്ട് കോമും കപ്പാ ടി.വിയും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.പി.വീരേന്ദ്രകുമാര്‍ പങ്കജ് ഉധാസിനുള്ള ഉപഹാരം നല്‍കി. മാനേജിങ് എഡിറ്റര്‍ പി.വി. ചന്ദ്രന്‍ ഗസല്‍ മാന്ത്രികനെ പൊന്നാടയണിയിച്ച് ആദരിച്ചു. 

Pankaj Udhas

മൈജി ആണ് പങ്കജ് ഉധാസ് ഗസല്‍ നൈറ്റിന്റെ പ്രസന്റിംഗ് പാര്‍ട്ണര്‍. ബ്രോട്ട് ടു യൂ ബൈ പാര്‍ട്ണര്‍ യു എല്‍ സൈബര്‍ പാര്‍ക്ക് ആണ്. പവേര്‍ഡ് ബൈ പാര്‍ട്ണര്‍ ലേ മാര്‍ബിള്‍ ഗാലറിയും അസോസിയേറ്റ് സ്‌പോണ്‍സര്‍ റബ്‌കോയുമാണ്. ഹെല്‍ത് പാര്‍ട്ണര്‍ മെയ്ത്ര ഹോസ്പിറ്റലും ഓട്ടോമൊബൈല്‍ പാര്‍ട്ണര്‍ അമാന ടൊയോട്ടയും ബാങ്കിംഗ് പാര്‍ട്ണര്‍ ഫെഡറല്‍ ബാങ്കുമാണ്. സ്‌റ്റൈല്‍ പാര്‍ട്ണര്‍ സില്‍ക്കി വെഡിംഗ്‌സും ലക്ഷ്വറി പാര്‍ട്ണര്‍ പി. വി.എസ് ബില്‍ഡേഴ്‌സ് ആന്‍ഡ് ഡെവലപ്പേഴ്‌സും സപ്പോര്‍ട്ട് പാര്‍ട്ണര്‍ വൈത്തിരി വില്ലേജും ട്രാവല്‍ പാര്‍ട്ണര്‍ അല്‍ഹിന്ദ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സും വെന്യൂ പാര്‍ട്ണര്‍ കാലിക്കറ്റ് ട്രേഡ് സെന്ററുമാണ്. ആദാമിന്റെ ചായക്കടയാണ് ഫുഡ് പാര്‍ട്ണര്‍. ഇവര്‍ക്കുള്ള ഉപഹാരങ്ങള്‍ പങ്കജ് ഉധാസ് വിതരണം ചെയ്തു.